സംസ്ഥാന സ്കൂള്‍ കലോത്സവം ഡിസംബര്‍ 5 മുതല്‍ ആലപ്പുഴയില്‍; കായിക മേള തിരുവനന്തപുരത്ത്‌

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം ഈ വർഷം ഡിസംബർ അഞ്ച് മുതൽ ഒമ്പത് വരെ ആലപ്പുഴയിൽ വച്ച് നടക്കും. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് സ്കൂൾ കലോത്സവം ആലപ്പുഴയിൽ വച്ച് നടക്കുന്നത്. സെപ്തംബറിൽ സ്കൂൾതല കലോത്സവങ്ങൾ പൂർത്തിയാക്കും. ഒക്ടോബറിൽ സബ് ജില്ലാ തലത്തിലും നവംബർ ആദ്യവാരത്തോടെ ജില്ലാതലത്തിലും കലോത്സവങ്ങൾ പൂർത്തിയാക്കും. സംസ്ഥാന സ്കൂൾ അത്ലറ്റിക് മീറ്റ് ഒക്ടോബർ 22 മുതൽ 25 വരെ തിരുവനന്തപുരത്തും നടക്കും. ശാസ്ത്രോത്സവം നവംബർ ഒമ്പതു മുതൽ 11 വരെയാണ്.

Similar Articles

Comments

Advertismentspot_img

Most Popular