സിദ്ദിഖിന് മറുപടിയുടമായി രമ്യാ നമ്പീശന്‍; പ്രസ്താവനകള്‍ മാധ്യമങ്ങളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാന്‍

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപിനെ എഎംഎംഎയിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുകയാണ്. ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ എതിര്‍പ്പറിയിച്ച ഒരു നടിയായ രമ്യാനമ്പീശനും രാജിവച്ച നടിമാര്‍ക്ക് പിന്തുണ അറിയിച്ച പൃഥ്വിരാജിനും എതിരായി കഴിഞ്ഞ ദിവസം നടന്‍ സിദ്ദിഖ് രംഗത്തെത്തിയിരുന്നു.
ദിലീപിനെ പുറത്താക്കാന്‍ എക്‌സിക്യൂട്ടിവ് എടുത്ത തീരുമാനം സാധുവായിരുന്നില്ലെന്ന് എ.എം.എം.എ സെക്രട്ടറി നടന്‍ സിദ്ദിഖ് പ്രതികരിച്ചത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സിദ്ദിഖിന്റെ പ്രതികരണം. അഞ്ചോ ആറോപേര്‍ മാത്രം ചേര്‍ന്നെടുത്ത തീരുമാനമായിരുന്നു അത്. സംഘടനയുടെ ബൈലോ പ്രകാരം അതിന് നിയമപരമായ സാധുതയില്ല. ദിലീപിനെ പുറത്താക്കേണ്ടതില്ലെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായമെന്നും സിദ്ദിഖ് പറഞ്ഞിരുന്നു. പൃഥ്വിരാജും രമ്യ നമ്പീശനും ഉള്‍പ്പെട്ട കമ്മിറ്റിയാണ് ഈ തീരുമാനമെടുത്തത്. അന്ന് അവര്‍ ഇതിനെക്കുറിച്ച് പുറത്ത് പറഞ്ഞില്ലെന്നും സിദ്ദിഖ് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദിലീപിനെ പുറത്താക്കാനുള്ള എക്‌സിക്യൂട്ടിവ് തീരുമാനം പിന്നീട് അതേ എക്‌സിക്യൂട്ടീവ് തന്നെ മരവിപ്പിച്ചിരുന്നുവെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ആ എക്‌സിക്യൂട്ടിവ് യോഗത്തില്‍ താനും പ്രിഥ്വിരാജും പങ്കെടുത്തിട്ടില്ലെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രമ്യാ നമ്ബീശന്‍ വ്യക്തമാക്കി. ‘ആ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഞാന്‍ പങ്കെടുത്തിട്ടില്ല. യോഗമുണ്ടെന്ന് അറിയിച്ചിരുന്നെങ്കിലും അതിന്റെ അജണ്ടകള്‍ അറിയിച്ചിരുന്നില്ല. ഷൂട്ടിങ് തിരക്കുകള്‍ കാരണമാണ് പങ്കെടുക്കാന്‍ കഴിയാതിരുന്നത്. മീറ്റിങിനു ശേഷം എന്തെല്ലാമാണ് തീരുമാനിച്ചതെന്ന് എന്നെ അറിയിച്ചിട്ടുമില്ല. ഇപ്പോള്‍ ഇവര്‍ നടത്തുന്ന പ്രസ്താവനകള്‍ പലതും മാധ്യമങ്ങളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണ്:’ രമ്യാ നമ്പീശന്‍ പറഞ്ഞു. എഎംഎംഎ യെ പിളര്‍ത്തുക തങ്ങളുടെ ലക്ഷ്യമല്ലെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയാണ് ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7