എടപ്പാള്‍ പീഡനക്കേസില്‍ പൊലിസിന് വീഴ്ച്ചപറ്റിയെന്ന് ക്രൈംബ്രാഞ്ച്, തിയേറ്ററുടമയെ സാക്ഷിയാക്കും; കുറ്റപത്രം ഒരു മാസത്തിനകം

മലപ്പുറം: എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമെന്ന് ക്രൈംബ്രാഞ്ച്. തിയേറ്റര്‍ ഉടമയെ സാക്ഷിയാക്കും. പീഡന ദൃശ്യങ്ങള്‍ തീയേറ്റര്‍ ഉടമ പ്രചരിപ്പിച്ചില്ലെന്നും ചൈല്‍ഡ് ലൈന്‍ മുഖേന പൊലിസിനെ അറിയിക്കാനാണ് ശ്രമിച്ചതെന്നും ക്രൈംബ്രാഞ്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ ഒരു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്നും ക്രൈംബ്രാഞ്ച് ഉന്നത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

ദൃശ്യങ്ങള്‍ പൊലിസിന് കൈമാറിയില്ലെന്നും പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്നുമുള്ള കുറ്റം ചുമത്തിയായിരുന്നു തിയേറ്റര്‍ ഉടമയായ സതീഷിനെ പോക്സോ നിയമപ്രകാരം പൊലിസ് അറസ്റ്റ് ചെയ്തത്. ഇത് വിവാദമായതോടെ അറസ്റ്റ് പുനപരിശോധിക്കാന്‍ ആവശ്യപ്പെട്ട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular