‘ചുറ്റും വേദന മാത്രം, ദൈവത്തേക്കാള്‍ തീവ്രമായി വേദന അനുഭവപ്പെടും’ രോഗശയ്യയില്‍ വികാര നിര്‍ഭയമായ പോസ്റ്റുമായി ഇര്‍ഫാന്‍ ഖാന്‍

ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ തന്റെ രോഗത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. ന്യൂറോഎന്‍ഡോക്രെയിന്‍ ട്യൂമര്‍ ബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇര്‍ഫാന്‍ ഖാന്‍ തന്റെ രോഗത്തെക്കുറിച്ചും ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ്. താരത്തിന്റെ ആരോഗ്യത്തില്‍ ആശങ്കാകുലരായിരുന്ന ആരാധകര്‍ക്ക് ആശ്വാസമായിരിക്കുകയാണ് അദ്ദേഹത്തിന്റെ തുറന്നു പറച്ചില്‍. ആശുപത്രി വാസം തന്നിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും ജീവിതത്തിലെ പ്രതീക്ഷകളെക്കുറിച്ചുമെല്ലാമാണ് ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം സംസാരിക്കുന്നത്.

ഇര്‍ഫാന്‍ ഖാന്റെ വാക്കുകള്‍…

‘ഞാന്‍ വ്യത്യസ്തമായ ഒരു കളിയിലായിരുന്നു. വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു ട്രെയ്നില്‍ സ്വപ്നങ്ങളും പ്രതീക്ഷകളും ഒരുപാട് തിരക്കുകളുമായി യാത്രചെയ്യുകയായിരുന്നു. പെട്ടെന്ന് ഒരാള്‍ എന്റെ തോളില്‍ സ്പര്‍ശിച്ചു, അത് ടിക്കറ്റ് ചെക്കറായിരുന്നു. ‘നിങ്ങളുടെ സ്ഥലം എത്താറായി, ദയവായി ഇറങ്ങൂ’ അദ്ദേഹം പറഞ്ഞു. എനിക്ക് സംശയമായി. ‘ഇല്ല, ഇല്ല. എനിക്ക് ഇറങ്ങാനുള്ള സ്ഥലം എത്തിയില്ല’ . ‘ഇല്ല, ഇതാണ് സ്ഥലം. ചില സമയങ്ങളില്‍ ഇങ്ങനെയാണ്. എന്താണ് ഇപ്പോള്‍ നടക്കുമെന്ന് പ്രവചിക്കാനാവാതെ സമുദ്രത്തിന്റെ ഒഴുക്കിനൊത്ത് നീങ്ങുന്ന പൊങ്ങുതടിപോലെയാണ് നമ്മളെന്ന് പെട്ടെന്നുണ്ടാകുന്ന ഇത്തരം സാഹചര്യങ്ങള്‍ നമ്മെ മനസിലാക്കിത്തരും. അതിനെ നിയന്ത്രിക്കാന്‍ നിങ്ങള്‍ ശ്രമിക്കണം.

രോഗ ബാധിതനായതിന്റെ ഞെട്ടലിലും പേടിയിലുമായിരുന്നു ഞാന്‍. ഭീകരമായൊരു ആശുപത്രി സന്ദര്‍ശന വേളയില്‍ എന്റെ മകനോട് ഞാന്‍ പുലമ്പി, ഞാന്‍ ഇപ്പോള്‍ എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഒരേയൊരു കാര്യം നിലവിലെ അവസ്ഥയെ നേരിടുക എന്നതാണ്. എനിക്കെന്റെ കാലുകള്‍ ആവശ്യമാണ്. ഭയവും ആശങ്കയും എന്നില്‍ പിടിമുറുക്കരുത്.

അതായിരുന്നു എന്റെ ചിന്ത, പിന്നീട് വേദന എന്നെ ആക്രമിക്കാന്‍ തുടങ്ങി. ഇതിനിടയില്‍ എല്ലാം, വേദനയെക്കുറിച്ച് മാത്രമായിരിക്കും അറിയുക. ഇപ്പോള്‍ നിങ്ങള്‍ക്ക് അവന്റെ സ്വഭാവവും തീഷ്ണതയും എല്ലാം അറിയാം. സ്വാന്തനവും പ്രചോദനവുമൊന്നും നമുക്ക് അനുഭവിക്കാനാവില്ല. ഈ പ്രപഞ്ചം മുഴുവന്‍ ഒന്നായി മാറും- വേദന മാത്രം, ദൈവത്തേക്കാള്‍ തീവ്രമായി വേദന അനുഭവപ്പെടും.

എനിക്കുള്ള ഒരേയൊരു നിശ്ചയം അനിശ്ചിതത്വം മാത്രമാണ്. എന്റെ കരുത്തിനെ തിരിച്ചറിയുകയും ഈ കളി നന്നായി കളിക്കുകയും മാത്രമാണ് എനിക്കിപ്പോള്‍ ചെയ്യാനുള്ളത്. ഫലം എന്താണെന്നത് ഓര്‍ത്തുകൂടാ. ഇന്നുമുതല്‍ എട്ടു മാസമായിരിക്കാം. ഒരുപക്ഷെ നാലു മാസമോ ഒരു വര്‍ഷമോ രണ്ടു വര്‍ഷമോ ആയിരിക്കാം. അത്തരം വേവലാതികള്‍ ഇപ്പോള്‍ എനിക്കു പുറകിലാണ്. ഇപ്പോള്‍ താന്‍ പൂര്‍ണ്ണസ്വാതന്ത്ര്യം അനുഭവിക്കുന്നു. ജീവിതത്തെ ഓരോ നിമിഷവും പുതുമയോടെ അനുഭവിക്കാന്‍ തനിക്ക് കഴിയുന്നു. യഥാര്‍ത്ഥ സ്വാതന്ത്ര്യവും അതിന്റെ രുചിയും ഈ അവസ്ഥയില്‍ തനിക്ക് രുചിക്കാന്‍ കഴിയുന്നു. ഇര്‍ഫാന്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7