ബ്രസീലിനും സമനില; കാനറികളെ സ്വിറ്റ്‌സര്‍ലാന്‍ഡ് തളച്ചത് 1-1 ന്

റോസ്‌റ്റോവ്: സ്വിസ് പടയുടെ പ്രതിരോധത്തിനുമുന്നില്‍ കാനറികളുടെ മുന്നേറ്റം ലക്ഷ്യം കണ്ടില്ല. ബ്രസീല്‍-– സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരം ഒരോ ഗോള്‍ വീതം ഇരുടീമുകളും നേടി സമനിലയിലായി. ബ്രസീല്‍ 1- സ്വറ്റ്‌സര്‍ലാന്‍ഡ് -1 .
കുട്ടീന്യോയിലൂടെ ആയിരുന്നു ബ്രസീലിന്റെ അടി. സ്റ്റീവന്‍ സൂബറിലൂടെ സ്വിറ്റ്‌സര്‍ലന്‍ഡ് തിരിച്ചടിച്ചു. ലോകകപ്പ് ഫുട്‌ബോളിലെ ഗ്രൂപ്പ് ഇയിലെ പോരാട്ടം സമനിലയിലായി. 20ാം മിനിറ്റിലായിരുന്നു കുട്ടീന്യോ സ്വിസ് വല ചലിപ്പിച്ചത്. അമ്പതാം മിനിറ്റില്‍ ഹെഡറിലാണ് സൂബര്‍ സ്വിസ് പടയെ ഒപ്പമെത്തിച്ചത്.
എന്തായാലും റഷ്യന്‍ ലോകകപ്പില്‍ വമ്പന്‍ ടീമുകളുടെ കഷ്ടകാലം തുടരുകയാണ്. അര്‍ജന്റീനയ്ക്കു പിന്നാലെ ഗ്രൂപ്പ് ഇയിലെ രണ്ടാം മല്‍സരത്തില്‍ ബ്രസീലും സമനിലയില്‍ കുരുക്കിലായി. ലോക ആറാം നമ്പര്‍ ടീമായ സ്വിറ്റ്‌സര്‍ലന്‍ഡാണ് ബ്രസീലിനെ സമനിലയില്‍ കുരുക്കിയത്. ഇതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് ലഭിച്ചു.

pathram:
Related Post
Leave a Comment