നെയ്മറിന്റെ വീട് കണ്ടോ…? കിടിലോല്‍ക്കിടിലം…

ലോകംമുഴുവന്‍ കാത്തിരിക്കുന്ന മത്സരമാണ് ഇന്ന് ലോകകപ്പ് ഫുട്‌ബോളില്‍ നടക്കുന്നത്. നെയ്മര്‍…, ബ്രസീലിയന്‍ സൂപ്പര്‍ താരത്തിന്റെ പ്രകടനം കാത്തിരിക്കുകയാണ് ആരാധകര്‍. ഇന്ന് രാത്രി 11.30നാണ് മത്സരം. ഇതിനിടെ നെയ്മറിന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട ഒരുകാര്യം വാര്‍ത്തയാകുന്നു. അതെ. നെയ്മറിന്റ വീടിനെക്കുറിച്ചാണ് പറയുന്നത്…

റിയോ ഡി ജനീറോയിലുള്ള പോര്‍ട്ടോബെല്ലോ എന്ന എസ്‌റ്റേറ്റില്‍ രണ്ടര ഏക്കറിലാണ് നെയ്മറുടെ ബംഗ്ലാവ്. ഒരു മിനി റിസോര്‍ട് തന്നെയാണിവിടം. ഒക്ടോബര്‍ 2016 ലാണ് താരം ഈ ബംഗ്ലാവ് മേടിച്ചത്. 6 മില്യണ്‍ പൗണ്ടാണ് ബംഗ്ലാവിന്റെ മൂല്യം. അതായത് ഏകദേശം 55 കോടിയോളം രൂപ. ആറു കിടപ്പുമുറികളുള്ള ബംഗ്ലാവിനു പുറത്ത് ഹെലിപാഡ്, ജിം, ടെന്നീസ് കോര്‍ട്ട്, ബോട്ട് ജെട്ടി തുടങ്ങിയവയുണ്ട്.

പുറത്തെ പച്ചപ്പിലേക്ക് മിഴി തുറക്കുന്ന ധാരാളം ഗ്ലാസ് ജാലകങ്ങള്‍ വീടിനുള്ളില്‍ കാണാം. തുറന്ന ശൈലിയിലാണ് അകത്തളങ്ങള്‍. സ്വീകരണമുറിയും ഊണുമുറിയുമെല്ലാം വിശാലമായ ഹാളിന്റെ ഭാഗമാണ്.
വിശാലമായ ഔട്‌ഡോര്‍ സിറ്റിങ് ഏരിയയാണ് മറ്റൊരാകര്‍ഷണം. ബംഗ്ലാവിനകത്തും സര്‍െ്രെപസുകള്‍ നിരവധിയുണ്ട്. മസാജ് റൂം, സ്വിമ്മിങ് പൂള്‍ തുടങ്ങിയവയുമുണ്ട്. അടിത്തട്ടിലുള്ള വൈന്‍ സെല്ലാറില്‍ 3000 കുപ്പി വൈനുകള്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഫുട്‌ബോള്‍ താരമായിട്ടും ടെന്നീസിനാണ് താരം വീട്ടില്‍ പ്രാധാന്യം നല്‍കിയിട്ടുള്ളത് എന്നത് കോര്‍ട് കണ്ടാല്‍ മനസിലാകും. രാജ്യാന്തര മത്സരങ്ങള്‍ നടക്കുന്ന കോര്‍ട്ടുകള്‍ക്ക് സമാനമായ സൗകര്യങ്ങളോടെയാണ് ടെന്നീസ് കോര്‍ട്ട്. ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ വീട്ടുവിശേഷങ്ങള്‍ നെയ്മര്‍ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.

pathram:
Related Post
Leave a Comment