അവസാന നിമിഷം കൈവിട്ട് ഈജിപ്ത്; ഒരു ഗോളിന്റെ ജയവുമായി ഉറുഗ്വേയുടെ വരവ്

എകാതെറിന്‍ബര്‍ഗ്: കളിയുടെ അവസാനഘട്ടംവരെ ഉറുഗ്വേയെ വരിഞ്ഞു മുറുക്കിയ ഈജിപ്തിന് ഒരു നിമിഷം പിഴച്ചു. ഒരു ഗോളിന്റെ ജയവുമായി ഉറുഗ്വേ ലോകകപ്പില്‍ വരവറിയിച്ചു. ലൂയി സുവാരസും എഡിസന്‍ കവാനിയും ഉള്‍പ്പെട്ട സൂപ്പര്‍താര നിരയെ 88 മിനിറ്റോളം പിടിച്ചുകെട്ടിയിട്ടെങ്കിലും അവസാന നിമിഷം വഴങ്ങിയ ഒരേയൊരു ഗോളില്‍ ഈജിപ്തിന് തോല്‍വി. ഈജിപ്ത് ബോക്‌സിന് വലതുവശത്ത് ഉറുഗ്വേയ്ക്ക് ലഭിച്ച ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി.

കാര്‍ലോസ് സാഞ്ചസ് ഉയര്‍ത്തിവിട്ട പന്തില്‍ ഹോസെ ജിമെനെസ് തൊടുത്ത ബുള്ളറ്റ് ഹെഡര്‍ ഈജിപ്ത് ഗോള്‍കീപ്പറിനെ കടന്ന് ലക്ഷ്യം കണ്ടു. സ്‌കോര്‍ 1 -0. 88–ാം മിനിറ്റില്‍ ഹോസെ ജിമെനെസ് നേടിയ ഈ ഗോളില്‍ ഉറുഗ്വെയ്ക്ക് വിജയവും നിര്‍ണായകമായ മൂന്നു പോയിന്റും. സൂപ്പര്‍ താരം മുഹമ്മദ് സലായുടെ അസാന്നിധ്യത്തിലും അവസാന നിമിഷം വരെ പൊരുതിനിന്ന ഈജിപ്തിന് നിരാശപ്പെടുത്തുന്ന തോല്‍വിയും. ഗ്രൂപ്പ് എയിലെ പോയിന്റ് നില ഇങ്ങനെയാണ്.

pathram:
Related Post
Leave a Comment