കൊച്ചി:വിജയ് സേതുപതി ട്രാന്‍സ്‌ജെന്‍ഡര്‍ ആയി എത്തുന്ന സിനിമയാണ് സൂപ്പര്‍ ഡീലക്സ്. ശില്‍പ എന്ന ട്രാന്‍സ്‌ജെന്‍ഡറുടെ വേഷത്തിലാണ് സേതുപതി എത്തുന്നത്. സാമന്തയാണ് ചിത്രത്തിലെ നായിക. സിനിമയിലെ തന്റെ ഭാഗം സാമന്ത അഭിനയിച്ചു കഴിഞ്ഞു. ഇതിന്റെ സന്തോഷം സെറ്റില്‍ കേക്ക് മുറിച്ചാണ് സാമന്ത ആഘോഷിച്ചത്.
സാമന്തയുടെ സന്തോഷത്തില്‍ സംവിധായകന്‍ ത്യാഗരാജും ഫഹദ് ഫാസിലും മറ്റു അണിയറ പ്രവര്‍ത്തകരും പങ്കുചേര്‍ന്നു. ഫഹദ് ഫാസില്‍ ചിത്രത്തില്‍ വളരെ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വേലൈക്കാരനുശേഷമുളള ഫഹദിന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണ് സൂപ്പര്‍ ഡീലക്സ്.’ആരണ്യ കാണ്ടം’ എന്ന സിനിമയ്ക്കുശേഷം ത്യാഗരാജ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് സൂപ്പര്‍ ഡീലക്സ്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം പകരുന്നത്.
ചിത്രത്തിലെ വിജയ് സേതുപതിയുടെ ലുക്ക് കഴിഞ്ഞ വര്‍ഷം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. സാരിയില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന വിജയ്യുടെ ചിത്രമാണ് പുറത്തുവിട്ടത്. ഇതോടെ ആരാധകരെല്ലാം സൂപ്പര്‍ ഡീലക്സ് സിനിമയ്ക്കായി കാത്തിരിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ സിനിമ റിലീസ് ചെയ്യുമെന്നാണ് വിവരം.