കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് എല്ലാവര്‍ക്കും സൗജന്യയാത്രയുമായി കെഎംആര്‍എല്‍. ജൂണ്‍ 19നാണ് സൗജന്യയാത്രയ്ക്കുള്ള അവസരം. കഴിഞ്ഞ വര്‍ഷം 17നായിരുന്നു കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. ഇതിന് ശേഷം 19നായിരുന്നു യാത്രക്കാരെ കയറ്റിയുള്ള യാത്ര ആരംഭിച്ചത്.
വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളാണ് കെ.എം.ആര്‍.എല്‍ ഒരുക്കിയിരിക്കുന്നത്. ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോ, കലാസാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ നടക്കും. ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് കൊണ്ട് ഇടപ്പള്ളി സ്റ്റേഷനില്‍ ആഘോഷ പരിപാടി സംഘടിപ്പിക്കും.തുടക്കത്തിലുണ്ടായിരുന്നതിനേക്കാള്‍ യാത്രക്കാരുടെ എണ്ണത്തില്‍ പതിനായിരത്തോളം വര്‍ധനയുണ്ടായെന്നും നഷ്ടം പകുതിയായി കുറഞ്ഞെന്നും കെ.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ എ.പി.എം മുഹമ്മദ് ഹനീഷ് വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.