നരേന്ദ്ര മോദി എഴുതിതളളിയത് 15 ബിസിനസുകാരുടെ 1.5 ലക്ഷം കോടി രൂപ, കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ 10 ദിവസങ്ങള്‍ക്കുളളില്‍ കര്‍ഷക കടങ്ങള്‍ എഴുതി തളളുമെന്ന് രാഹുല്‍ ഗാന്ധി

മധ്യപ്രദേശ്: രാജ്യത്തിലെ യുവാക്കളെയും കര്‍ഷകരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി വഞ്ചിച്ചുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുവാക്കള്‍ക്ക് രണ്ടു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മോദി പറഞ്ഞു. കര്‍ഷകരുടെ വിളകള്‍ക്ക് തക്കതായ വില ലഭിക്കുമെന്ന് ഉറപ്പ് നല്‍കി. പക്ഷേ ഇവ രണ്ടും പാലിക്കപ്പെട്ടില്ലെന്നും രാഹുല്‍ പറഞ്ഞു. മധ്യപ്രദേശിലെ മന്ദ്‌സൗറില്‍ കര്‍ഷക റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

15 ബിസിനസുകാരുടെ 1.5 ലക്ഷം കോടി രൂപയുടെ വായ്പ പ്രധാനമന്ത്രി മോദി എഴുതിതളളി. കര്‍ഷകരുടെ കടങ്ങള്‍ എഴുതിതളളമെന്ന് അദ്ദേഹത്തോട് ഞാന്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി മൗനമായിരുന്നു. ഇതേ ആവശ്യം പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനോടും കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയോടും അഭ്യര്‍ത്ഥിച്ചപ്പോള്‍ 10 ദിവസത്തിനുളളില്‍ കര്‍ഷക കടം എഴുതി തളളി. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ 10 ദിവസങ്ങള്‍ക്കുളളില്‍ കര്‍ഷക കടങ്ങള്‍ എഴുതി തളളുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു- രാഹുല്‍ പറഞ്ഞു.

നമ്മള്‍ കഴിക്കുന്ന ഭക്ഷണം കര്‍ഷകരുടെയും അവരുടെ കുടുംബങ്ങളുടെയും കഠിധ്വാനം കൊണ്ടാണ്, മറിച്ച് വലിയ ബിസിനസുകാരുടേതു കൊണ്ടല്ല. അതിനാലാണ് കര്‍ഷകര്‍ക്ക് നമ്മള്‍ മുഗണന നല്‍കേണ്ടത്. മോദിയും ബിജെപി സര്‍ക്കാരും കര്‍ഷകരെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നതാണ് സത്യം. അവര്‍ തങ്ങളുടെ ബിസിനസ് കൂട്ടുകാര്‍ക്ക് വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.

മധ്യപ്രദേശില്‍ 1,200 കര്‍ഷകരാണ് കടക്കെണി മൂലം ആത്മഹത്യ ചെയ്തത്. കോടിക്കണക്കിന് രൂപ കടമുളള ഏതെങ്കിലും ബിസിനനസുകാരനോ അദ്ദേഹത്തിന്റെ കുടുംബമോ ആത്മഹത്യ ചെയ്തിട്ടുണ്ടോയെന്നും രാഹുല്‍ ചോദിച്ചു.രാജ്യത്തെ ജനങ്ങള്‍ക്കാണ് എന്റെ ആദ്യ മുന്‍ഗണന. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് രണ്ടാമത് മുന്‍ഗണനയെന്നും മൂന്നാമത് കോണ്‍ഗ്രസ് നേതാക്കള്‍ക്കുമാണെന്നും രാഹുല്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7