ലാലേട്ടാ…നിങ്ങള്‍ക്ക് തുല്യം നിങ്ങള്‍ മാത്രം,മോഹന്‍ലാലിന്റെ പുതിയ വീഡിയോ കണ്ട് ഞെട്ടിത്തരിച്ച് ആരാധകര്‍

സിനിമ കായിക താരങ്ങളുടെ ഫിറ്റ്നസ് വീഡിയോകൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കേന്ദ്രമന്ത്രി മുന്നോട്ടുവെച്ച ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത് ഇതിനോടകം നിരവധി പേരാണ് വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാല്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു ഫിറ്റ്നസ് വീഡിയോ കൂടി പുറത്തുവിട്ടിരിക്കുകയാണ് മോഹന്‍ലാല്‍. ഇത് കണ്ടാല്‍ യുവ താരങ്ങള്‍ പോലും മാറിനിന്നുപോകും.

സ്‌ക്വാട് ചെയ്യുന്നതിന്റെ വീഡിയോയാണ് മോഹന്‍ലാല്‍ ഫിറ്റ്നസ് ചലഞ്ച് , ഹം ഫിറ്റ് തോ ഇന്ത്യ ഫിറ്റ് എന്നീ ഹാഷ്ടാഗുകളില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു മണിക്കൂറുകൊണ്ട് ഒരു ലക്ഷത്തി മുപ്പതിനായിരത്തോളം പേരാണ് വീഡിയോ കണ്ടത്. പ്രായം 58 ആയിട്ടും എവിടെയുണ്ട് ഇങ്ങനെ ഒരു ഐറ്റം എന്നാണ് ആരാധകരുടെ ചോദ്യം. മോഹന്‍ലാലിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇതിന് മുന്‍പ് ഡംബെല്‍സ് ഉയര്‍ത്തി നില്‍ക്കുന്ന ചിത്രം മോഹന്‍ലാല്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് വൈറലായതോടെ തെലുങ്ക് താരം ജൂനിയര്‍ എന്‍ടിആര്‍ ചലഞ്ച് ഏറ്റെടുത്തിരുന്നു.
https://www.facebook.com/ActorMohanlal/videos/1736654613056894/

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7