നടന്‍ റിസബാവയ്‌ക്കെതിരെ ജാമ്യമില്ലാ വാറണ്ട്

കൊച്ചി: ചെക്ക് കേസില്‍ നടന്‍ റിസബാവയ്‌ക്കെതിരെ ജാമ്യാമില്ലാ വാറന്റ്. കോടതിയില്‍ നിരന്തരം ഹാജരാകാത്തതിനെ തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്.11ലക്ഷം രൂപയുടൈ ചെക്ക് കേസിലാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി

കൊച്ചി എളമക്കര സ്വദേശിയില്‍ നിന്ന് 2014ല്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ചെന്നാണ് കേസ്.2014 മെയ് മാസത്തില്‍ പരാതിക്കാരനായ സാദിഖിന്റെ മകനും, റിസബാവയുടെ മകളുമായി വിവാഹമുറപ്പിച്ചിരുന്നു. ഈ പരിചയത്തില്‍ റിസബാവ 11 ലക്ഷം രൂപ സാദ്ദിഖില്‍ നിന്ന് കടം വാങ്ങി. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ പല തവണ ദിവസം നീട്ടി ചോദിച്ചു. ഒടുവില്‍ 2015 ജനുവരിയില്‍ നല്‍കിയ ചെക്ക് 71 ദിവസത്തിന് ശേഷം ഹാജരാക്കിയപ്പോള്‍ മടങ്ങിയെന്നാണ് പരാതി.

Similar Articles

Comments

Advertismentspot_img

Most Popular