പ്രിയവാര്യറുടെ തുണിപൊക്കല്‍ ആരാധകര്‍ക്ക് അത്ര പിടിച്ചില്ല, പൊങ്കാലയിട്ട്‌ സോഷ്യല്‍ മീഡിയ (വീഡിയോ)

കൊച്ചി:മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കലിലൂടെ ലോകപ്രശസ്തി നേടിയ താരമാണ് പ്രിയ വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്. മറ്റ് താരങ്ങളെയെല്ലാം കടത്തിവെട്ടുന്നത്ര ശക്തമായ ആരാധക പിന്തുണയാണ് ഈ മിടുക്കിക്ക് ലഭിച്ചത്.

ഗാനം സൂപ്പര്‍ഹിറ്റായതോടെ പ്രിയയുടെ കഥാപാത്രത്തിന്റെ പ്രാധാന്യവും വര്‍ധിച്ചു. അവസാന ഘട്ട ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പ്രിയ മാത്രമല്ല അഡാര്‍ ലവിലെ താരങ്ങളെല്ലാം ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. അടുത്തിടെ നടന്ന അവാര്‍ഡ് പരിപാടിയില്‍ പങ്കെടുക്കാനത്തിയപ്പോള്‍ പ്രിയയുടെ ഗൗണ്‍ പൊക്കാനായി അസിസ്റ്റന്റും കൂടെയുണ്ടായിരുന്നു. പരിപാടിക്കിടയിലെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അങ്കമാലിയില്‍ വെച്ച് നടന്ന ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്സില്‍ പങ്കെടുക്കാന്‍ പ്രിയയും എത്തിയിരുന്നു. പ്രിയയും റോഷനും ഒരുമിച്ച് റാംപിലൂടെ നടന്നുവരുന്നതിനിടയിലെ രംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ആദ്യ സിനിമ ഇറങ്ങിയില്ല, അതിന് മുന്‍പേ തന്നെ ഗൗണ്‍ പൊക്കാന്‍ അസിസ്റ്റന്റോ എന്ന തരത്തില്‍ താരത്തിനെതിരെ രൂക്ഷവിമര്‍ശനവും ഉയര്‍ന്നുവന്നിട്ടുണ്ട്.

pathram desk 2:
Related Post
Leave a Comment