‘തല’ തലവെച്ചത് 200 സെല്‍ഫികള്‍ക്ക്, സംഗീത സംവിധായകന്‍ അമ്പരന്നു

അജിത്തിനൊപ്പം വിമാന യാത്ര നടത്തിയ അനുഭവം പങ്കിട്ടിരിക്കുകയാണ് സംഗീത സംവിധായകന്‍
തമന്‍.തലയുടെ പുതിയ ചിത്രമായ വിശ്വാസത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ചെന്നൈയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് തമനെ അതിശയിപ്പിച്ച് കൊണ്ട് ഇങ്ങനെയൊരു സംഭവം അരങ്ങേറിയത്.വിമാനയാത്രയ്ക്കിടെ യാത്രക്കാര്‍ മുതല്‍ ക്യാപ്റ്റവന്‍ വരെ സെല്‍ഫി എടുക്കാന്‍ വന്നു. ആ ചെറിയ യാത്രയില്‍ തല 100 മുതല്‍ 200 സെല്‍ഫികള്‍ക്കാണ് നിന്നു കൊടുത്തത്. വലിയ ക്ഷമാശീലത്തിന് ഉടമയാണ് അജിത്ത്. ആ ക്ഷമയും ലാളിത്യം എന്നെ ശരിക്കും ഞെട്ടിച്ചെന്നാണ് തമന്‍ പറഞ്ഞത്. ഇത്രയധികം സെല്‍ഫി എടുക്കുന്നത് പൊതുവെ സെലിബ്രിറ്റകള്‍ക്ക് അസൗകര്യം സൃഷ്ടിക്കാറുണ്ട്. എന്നാല്‍ തല ഒട്ടും മടുപ്പ് കാണിച്ചില്ല എന്നത് താരത്തിന്റെ ക്ഷമയും ആരാധകരോടുള്ള സ്‌നേഹവുമാണ് വിളിച്ചോതുന്നത്.

സെല്‍ഫിയുടെ പേരില്‍ ആരാധകരുടെ മേല്‍ കുതിര കയറുന്ന താരങ്ങളും ഇത് കണ്ട് പഠിക്കേണ്ടതുണ്ട്. സെല്‍ഫിയും സിനിമാ താരങ്ങളും തമ്മില്‍ അത്ര നല്ല രസത്തിലല്ല എന്ന് വേണം പറയാന്‍. സെല്‍ഫിയുടെ പേരിലുണ്ടാകുന്ന പൊല്ലാപ്പുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വാര്‍ത്തയാകാറുണ്ട്. സെല്‍ഫിയുടെ പേരില്‍ അടുത്തിടെ ഗാനഗന്ധര്‍വന്‍ യേശുദാസ് പോലും പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. വിമാനയാത്രയുടെ അനുഭവം തമന്‍ പങ്കുവച്ചതും നിമിഷം നേരം കൊണ്ട് തലയുടെ ആരാധകര്‍ അത് ഏറ്റെടുക്കുകയും ചെയ്തു.

pathram desk 2:
Related Post
Leave a Comment