വീണ്ടും വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ. ലോകത്തെ ആദ്യ ആദിവാസി നേതാവ് ഹനുമാന്‍ ആയിരുന്നെന്നാണ് രാജസ്ഥാനിലെ രാംഘട്ടില്‍ നിന്നുള്ള ബി.ജെ.പി എം.എഇ.എ ഗ്യാന്‍ ദേവ് അഹൂജയുടെ
കണ്ടുപിടിത്തം. ബി.ജെ.പി നേതാക്കളുടെ വിവാദ പ്രസ്താവനകള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമാണ്.
ആദിവാസികള്‍ക്കിടയിലെ ആദ്യ ദിവ്യനും ഹനുമാന്‍ ആയിരുന്നുവെന്ന് ഗ്യാന്‍ ദേവ് അഹൂജ പറയുന്നു. വെള്ളിയാഴ്ച പാര്‍ട്ടി ഓഫീസിലാണ് അദ്ദേഹം തന്റെ പൊതുവിജ്ഞാനം വിളമ്പിയത്. ശ്രീരാമനെ ചിത്രകൂടത്തില്‍ നിന്നും ദക്ഷിണ ഭാഗത്തേക്ക് വനവാസത്തിനായി അയക്കപ്പെട്ടപ്പോഴാണ് ഹനുമാന്‍ തന്റെ ഗോത്രസേന രൂപീകരിച്ചതും ശ്രീരാമന്‍ അവര്‍ക്ക് പരിശീലനം നല്‍കിയതുമെന്നും ഗ്യാന്‍ ദേവ് പറയുന്നു.
ഡോ.ബി.ആര്‍ അംബേദ്കറുടെ വിഗ്രഹത്തിനു താഴെയായി ഹനുമാന്റെ ചിത്രം വയ്ക്കുന്നത് ദൈവത്തെ അപമാനിക്കുന്നതിന് തുല്യമാണ്. പട്ടികജാതി/പട്ടിക വര്‍ഗ ജനങ്ങള്‍ അവരെ ആദിവാസികളാണ് കരുതുന്നത്. അവര്‍ ഡോ.ബി.ആര്‍ അംബേദ്കറെ തങ്ങളുടെ ദൈവമായി കാണുന്നുണ്ടെങ്കില്‍, ലോകത്തെ ആദ്യ യഥാര്‍ത്ഥ ആദിവസി നേതാവ് ഹനുമാന്‍ ആണെന്ന് തിരിച്ചറിയണം. അദ്ദേഹമാണ് അവരുടെ ആദ്യ ദൈവം. അദ്ദേഹമാണ് ദളിതരെ പരിശീലിപ്പിച്ചതെന്നും ഗ്യാന്‍ ദേവ് പറയുന്നു.