മലയാള സിനിമയില്‍ കൊറിയന്‍- ചൈനീസ് ഹോളിവുഡ് ചിത്രങ്ങള്‍ കോപ്പി അടിക്കുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. 150 കോടിയോളം നേടിയ മലയാള സിനിമ പുലിമുരുകനില്‍ ചൈനീസ് സീരീസിലെ രംഗം ഏതാണ്ട് ഒരേപോലെ പകര്‍ത്തി വച്ചിരിക്കുന്നുവെന്നതാണ് ഏറ്റവും പുതിയ വിവാദം. വല്ലാതെ സാമ്യത ഉള്ളത് കൊണ്ട് തന്നെ ഈ രംഗവും പുലിമുരുകനും ചേര്‍ത്ത് വച്ച് ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ.
2017ല്‍ പുറത്തിറങ്ങിയ ചൈനീസ് വെബ് സീരീസ് ആയ ദി പ്രിന്‍സസ് ഏജന്റ് എന്നതിലെ രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പുലിമുരുകനില്‍ പുലി ആണെങ്കില്‍ ഇവിടെ അത് ഒരു ഭീമന്‍ ചെന്നായയാണ്. പുലിമുരുകന്‍ നായകന്റെ കഥയാണെങ്കില്‍ ഇതൊരു നായികയുടെ കഥയാണ്.
ഈ വീഡിയോ മലയാള സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച സമയത്ത്, പുലിമുരുകന്‍ ഇതിന്റെ കോപ്പി ആണെന്ന് വാദങ്ങള്‍ വന്നെങ്കിലും, പുലിമുരുകന്‍ 2016ലും ഈ സീരീസ് 2017ലും വന്നതാണ് എന്ന് തെളിഞ്ഞതോടെ ആ വാദം ഉപേക്ഷിക്കപ്പെട്ടു. മുരുകന്‍ കണ്ടിട്ട് അവര്‍ കോപ്പി അടിച്ചതാണോ അതോ, അറിയാതെ സാമ്യം വന്നതാണോ എന്നതാണ് ഇപ്പോഴത്തെ ചര്‍ച്ച.
ടോമിച്ചന്‍ മുളകുപ്പാടം നിര്‍മ്മിച്ച് വൈശാഖ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമാണ് പുലിമുരുകന്‍. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച ആക്ഷന്‍ രംഗങ്ങളോടെ വന്ന ചിത്രം 150കോടിക്ക് മേല്‍ ആണ് ലോകത്താകമാനം കളക്ഷന്‍ നേടിയത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ പീറ്റര്‍ ഹെയിന്, ആ വര്‍ഷത്തെ ദേശീയ പുരസ്‌കാരങ്ങളില്‍ ഏറ്റവും മികച്ച ആക്ഷന്‍ കൊറിയോഗ്രാഫര്‍ പുരസ്‌കാരവും ലഭിക്കുകയുണ്ടായി.