‘തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിച്ചും, കെട്ടിപ്പിടിച്ചും,തലോടിയും രോഗശാന്തി വരുത്തന്നവരെയെല്ലാം കോഴിക്കോടേക്കും മലപ്പുറത്തേക്കും സ്വാഗതം ചെയ്യുന്നു’: സന്ദീപാനന്ദഗിരി

കൊച്ചി: നിപ വൈറസ് പടര്‍ന്ന് പിടിക്കുന്നതിന് പിന്നാലെ ആള്‍ദൈവങ്ങളെയും അന്ധവിശ്വാസം പരത്തി ജനങ്ങളെ ചൂഷണം ചെയ്യുന്ന വ്യാജ വൈദ്യന്‍മാരെയും പരിഹസിച്ച് സ്വാമി സന്ദീപാനന്ദഗിരി. തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിച്ചും, കെട്ടിപ്പിടിച്ചും,തലോടിയും രോഗശാന്തി വരുത്തന്നവരെയെല്ലാംഞാന്‍ കോഴിക്കോടേക്കും പേരാമ്പ്രയിലേക്കും മലപ്പുറത്തേക്കും സ്വാഗതം ചെയ്യുന്നു എന്ന് രൂക്ഷ ഭാഷയിലാണ് സന്ദീപാനന്ദഗിരിയുടെ പരിഹാസം.ഡോക്ടര്‍മാര്‍ക്ക് മാത്രം സാധ്യമാകുന്ന കാര്യങ്ങളെയാണ് ഇപ്പോഴും ഇത്തരം ആള്‍ ദൈവങ്ങള്‍ വിശ്വാസത്തിന്റെ പേരില്‍ ചൂഷണം നടത്തുന്നത്. ചില വ്യാജവൈദ്യന്‍മാര്‍ നിപ്പാ വൈറസ് ഇല്ലാക്കഥയാണെന്ന വ്യാജ പ്രചരണം സോഷ്യല്‍ മീഡിയ വഴി നടത്തിയിരുന്നു. ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സന്ദീപാനന്ദഗിരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിച്ചും, കെട്ടിപ്പിടിച്ചും,തലോടിയും രോഗശാന്തി വരുത്തന്നവരെയെല്ലാം
ഞാന്‍ കോഴിക്കോടേക്കും പേരാമ്പ്രയിലേക്കും മലപ്പുറത്തേക്കും സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ കഴിവ് തെളിയിക്കാന്‍ ജഗദീശ്വരന്‍ തന്ന ഈ അവസരം പാഴാക്കരുതെന്നും അപേക്ഷിക്കുന്നു.
(എന്ന് നിപ വൈറസ് )

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7