കോഴിക്കോട് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം, ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു, രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക്

കോഴിക്കോട്: രാമനാട്ടുകരയ്ക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. രാമനാട്ടുകര ബൈപ്പാസിലുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു.തിരൂര്‍, താനാളൂര്‍ സ്വദേശികളായ സൈനുദ്ദിന്‍, വരിക്കോട്ടില്‍ നഫീസ, യാഹൂട്ടി, സഹീറ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുകുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

ചികിത്സയിലുള്ള കുട്ടികളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് നിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന കാറിനു നേരേ ലോറിയിടിച്ചാണ് അപകടം ഉണ്ടായത്. ലോറി അമിത വേഗത്തിലായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

നഫീസ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മറ്റുള്ള മൂന്നുപേര്‍ ആശുപത്രിയിലേക്കെത്തിക്കും വഴിയാണ് മരിച്ചത്. രാമനാട്ടുകര സേവാ മന്ദിരം സ്‌കൂളിന് സമീപമാണ് അപകടമുണ്ടായത്.

pathram desk 2:
Related Post
Leave a Comment