കൊച്ചി:സിനിമയില്‍ ഇനി എത്ര നാള്‍ പിടിച്ചു നില്‍ക്കാനാകുമെന്ന് അറിയാന്‍ ജ്യോത്സ്യന്മാരുടെ അടുക്കലേക്ക് ഓടുന്നവരാണ് സിനിമാക്കാരില്‍ ചിലരെന്ന് ഇന്നസന്റ് എംപി. കേരള ജ്യോതിഷ പരിഷത് കേന്ദ്ര സമിതിയുടെ വാര്‍ഷിക പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടക്കാണ് ഇന്നസെന്റിന്റെ പരാമര്‍ശം.
‘ഇനി സിനിമയില്‍ എത്ര നാള്‍ സിനിമയില്‍ ഉണ്ടാകുമെന്നാണ് പലര്‍ക്കും അറിയേണ്ടത്. ആരും കാണില്ലെന്നുറപ്പു വരുത്തി അവര്‍ ജ്യോത്സ്യന്റെ മുന്നില്‍ കൈ നീട്ടും. കൈനീട്ടുന്നത് കണ്ടാല്‍ ഭിക്ഷ ചോദിക്കുകയാണെന്ന് തോന്നും. എന്നാലത് ഭിക്ഷ ചോദിക്കുന്നതല്ല, ഹസ്തരേഖ നോക്കിത്തരാന്‍ വേണ്ടി കൈ നീട്ടുന്നതാണ്’- ഇന്നസന്റ് പറയുന്നു.
കസേരയോടു താല്‍പര്യം കൂടിയാല്‍ മന: സമാധാനം കുറയും. ‘അമ്മ’യുടെ അധികാര സ്ഥാനങ്ങളില്‍ നിന്ന് ഒഴിയണം എന്നു വിചാരിക്കുന്നത് അതുകൊണ്ടാണ്. അഞ്ചാം ക്ലാസില്‍ മൂന്നു തവണ പഠിച്ച ആളാണ് താന്‍. ഇന്ന് അഞ്ചാം ക്ലാസില്‍ താന്‍ എഴുതിയ പുസ്തകത്തിലെ ഒരു ഭാഗം പഠിപ്പിക്കാനുണ്ട്. ഇതെല്ലാം ഒരു വിധിയാണ് ഇന്നസന്റ് പറഞ്ഞു.
Leave a Comment