മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ഡിവൈഡറില്‍ തട്ടി മറിഞ്ഞു

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം മലപ്പുറം കുന്നുമ്മല്‍ ജംക്ഷനില്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു പിന്നില്‍നിന്നു കുന്നുമ്മലിലേക്കു കയറുന്ന ഭാഗത്തെ വളവില്‍ ജീപ്പ് ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. രാത്രി 9.45നാണ് സംഭവം.

കൊണ്ടോട്ടി പൊലീസ് സ്‌റ്റേഷനിലെ ജീപ്പാണു മറിഞ്ഞത്. ജീപ്പിലുണ്ടായിരുന്ന പൊലീസുകാരെ കോട്ടപ്പടി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. പരുക്ക് സാരമല്ലെന്നാണു വിവരം. വഴി തടസ്സപ്പെട്ടതോടെ മുഖ്യമന്ത്രി അഞ്ചുമിനിറ്റോളം വാഹനത്തില്‍നിന്നിറങ്ങി റോഡില്‍ കാത്തുനിന്നു. പൊലീസുകാര്‍ തന്നെ ജീപ്പ് തള്ളിനീക്കി വാഹനത്തിനു വഴിയൊരുക്കി.

pathram:
Related Post
Leave a Comment