ന്യൂഡല്‍ഹി: ഇത്തവണ രാജ്യത്ത് മണ്‍സൂണ്‍ മെയില്‍ തന്നെയെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മെയ് 28ന് കേരളത്തില്‍ മണ്‍സൂണ്‍ സീസണ്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണയായി ജൂണില്‍ ആരംഭിക്കുന്ന മണ്‍സൂണ്‍ നാലു ദിവസം മുന്നേയാണെത്തുന്നത്.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ മെയ് 20ന് എത്തുന്ന മണ്‍സൂണ്‍ മേഘം മെയ് 24ന് ശ്രീലങ്കയില്‍ പെയ്തു തുടങ്ങും. പിന്നീട് കേരളത്തിലേയ്ക്കുമെത്തും. മെട്രോളജി ആന്‍ഡ് ക്ലൈമറ്റ് ചെയ്ഞ്ച് എന്ന സ്വകാര്യ കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് വാര്‍ത്ത പുറത്തു വിട്ടത്. നേരത്തേ എത്തുമെങ്കിലും മണ്‍സൂണ്‍ മഴയില്‍ മറ്റ് വ്യതിയാനങ്ങളൊന്നുമുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.