അറിഞ്ഞുകൊണ്ടും എങ്ങനെയാണ് ഇത്തരത്തില്‍ നുണ പറയാന്‍ കഴിയുന്നത്, നടിയുടെ പട്ടിണിക്കഥകള്‍ സത്യമല്ലെന്ന് സഹപാഠി

തന്റെ കുടുംബം സാമ്പത്തികമായി പിന്നോട്ടായിരുന്നുവെന്നും പണമില്ലാത്തതുമൂലം സൈക്കിളില്‍ സ്‌കൂളില്‍ പോയിരുന്ന തന്നെ പൂവാലന്മാര്‍ ശല്യം ചെയ്തിരുന്നുവെന്നും പരിണീതി ചോപ്ര അടുത്തിടെ ഒരു ചടങ്ങില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് സത്യമല്ലെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് താരത്തിന്റെ ഒരു പഴയ സഹപാഠി. അടുത്തിടെ പങ്കെടുത്ത ഒരു കോളെജ് പരിപാടിയിലാണ് പരിണീതി തന്റെ കുട്ടിക്കാലത്തെ ദാരിദ്ര്യത്തെകുറിച്ച് വെളിപ്പെടുത്തിയത്.

പരിപാടിക്കായി എത്തിയ കോളെജിലെ കുട്ടികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അവസരങ്ങളെ പ്രകീര്‍ത്തിച്ച് സംസാരിക്കവെയാണ് താരം തന്റെ പഠനകാലത്തെ അവസ്ഥകള്‍ വിവരിച്ചത്. എന്നാല്‍ പരിനീതിയുടെ ഈ കഥകള്‍ നുണയാണെന്നും അച്ഛന്റെ കാറില്‍ സ്‌കൂളില്‍ വന്നിറങ്ങുന്ന തന്റെ സഹപാഠി പരിണീതിയെ ഇപ്പോഴും ഓര്‍ക്കുന്നുണ്ടെന്നുമായിരുന്നു താരത്തിന്റെ മുന്‍സഹപാഠിയുടെ വെളിപ്പെടുത്തല്‍. ഫേസ്ബുക്കിലൂടെയാണ് ഇദ്ദേഹം താരത്തെകുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ക്യാമറയുടെ മുന്നിലാണ് നില്‍ക്കുന്നതെന്ന് അറിഞ്ഞുകൊണ്ടും എങ്ങനെയാണ് ഇത്തരത്തില്‍ നുണ പറയാന്‍ കഴിയുന്നതെന്നും ഇയാള്‍ ചോദിക്കുന്നു. സെലിബ്രിറ്റികളെന്നാല്‍ ദാരിദ്ര്യത്തെയും പണമില്ലായ്മയെയും കുറിച്ച് കള്ളകഥകള്‍ മെനഞ്ഞ് പറയുന്നവരാണെന്നാണ് തനിക്ക് തോന്നുന്നതെന്നും ഇയാള്‍ പോസ്റ്റില്‍ കുറിച്ചു.

എന്നാല്‍ പരിപാടിയില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ദുര്‍വ്യാഖ്യാനം നല്‍കിയിരിക്കുകയാണെന്നാണ് പരിണീതിയുടെ പ്രതികരണം. കോളെജില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം നടി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

pathram desk 2:
Related Post
Leave a Comment