കൊച്ചി:കൊച്ചിയില്‍ ഇനി പട്ടിണിയില്ല. എറണാകുളം ജില്ലയില്‍ സൗജന്യമായി ഉച്ചയൂണ് വിതരണം ചെയ്യുന്ന ‘നുമ്മ ഊണ്’ പദ്ധതിക്ക് തുടക്കമായി. എല്ലാവരുടെയും വിശപ്പകറ്റുക എന്ന ലക്ഷ്യവുമായി എറണാകുളം ജില്ലാ ഭരണകൂടം നടപ്പാക്കിയ ‘നുമ്മ ഊണ്’ പദ്ധതി ഇന്ന് മുതല്‍ നടപ്പില്‍ വരും. ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ. സഫിറുള്ള ആവിഷ്‌കരിച്ച പദ്ധതി എല്‍.എന്‍.ജി പെട്രോനെറ്റ് ഫൌണ്ടേഷനും കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷനും ചേര്‍ന്നാണ് നടപ്പിലാക്കുക.
തിരഞ്ഞെടുത്ത ഹോട്ടലുകളില്‍ നിന്ന് ആവശ്യക്കാര്‍ക്ക് സൗജന്യമായി ഉച്ചയൂണ് ലഭ്യമാക്കുന്ന പദ്ധതിയാണ് ഇത്. ആദ്യ പടിയായി 13 കേന്ദ്രങ്ങളില്‍ നിന്ന് ഭക്ഷണത്തിനുള്ള കൂപ്പണുകള്‍ ലഭിക്കും. നിലവില്‍ കളക്ടറേറ്റിലും എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലുമാണ് കൂപ്പണ്‍ ലഭിക്കുന്നത്.
ഇന്ന് മുതല്‍ എറണാകുളം, ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്റ്, എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്റ് പോലീസ് എയ്ഡ് പോസ്റ്റ്, കൊച്ചി താലൂക് ഓഫീസ്, മാലിപ്പുറം, വൈപ്പിന്‍ സാമൂഹികാരോഗ്യ കേന്ദ്രം, കുന്നത്തുനാട്, പറവൂര്‍ താലൂക്ക് ഓഫീസ്, മുവാറ്റുപുഴ പോലീസ് എയ്ഡ് പോസ്റ്റ്, കോതമംഗലം സ്വകാര്യ ബസ് സ്റ്റാന്റ്, എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍, വൈറ്റില ഹബ്ബ്, അങ്കമാലി റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്നുകൂടി കൂപ്പണുകള്‍ ലഭിക്കും.
ഈ കൂപ്പണ്‍ നല്‍കിയാല്‍ തിരഞ്ഞെടുത്ത ഹോട്ടലില്‍ നിന്നും സൗജന്യമായി ഭക്ഷണം കഴിക്കാം. ഇതിനായി കൂപ്പണ്‍ കൌണ്ടറുകളുടെ സമീപം രണ്ടോ അതില്‍ അധികമോ ഹോട്ടലുകളില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സൗജന്യ ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകള്‍
കാക്കനാട് കളക്ടറേറ്റ് കാന്റീന്‍, അളകാപുരി, എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്റിനു സമീപമുള്ള ഡീലക്‌സ്, അമ്പാടി, എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപമുള്ള ആര്യാസ്, മുഗള്‍, ആര്യഭവന്‍, എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപമുള്ള ബ്ലൂ സ്റ്റാര്‍, രാം നിവാസ്, കൊച്ചി താലൂക്ക് ഓഫീസിനു സമീപമുള്ള സംസം, കായീസ് (റഹ്മതുള്ള കഫെ), വൈറ്റില ഹബ്ബിനു സമീപമുള്ള നാലുകെട്ട്, മുരുക, വൈപ്പിന്‍ മാലിപ്പുറം ടോപ് ഹോം, കുന്നത്തുനാട് ട്രീറ്റ് ഹൗസ്, ഓംകൃഷ്ണ, പറവൂര്‍ ഉടുപ്പി ഹോട്ടല്‍, ഷിനോയീസ് ലഞ്ച് ഹോം, ആലുവ തഹൂര്‍, സാഗര്‍, മുവാറ്റുപുഴ നാനോ ഹോട്ടല്‍, സിറ്റി ഹോട്ടല്‍, കോതമംഗലം ശ്രീകൃഷ്ണ, മേളം. അങ്കമാലിയിലെ ഈഡന്‍ പാര്‍ക്ക്, നെല്‍വയല്‍.
രാവിലെ 11 മുതല്‍ ഉച്ചക്ക് 2 വരെയാണ് കൂപ്പണുകള്‍ ലഭിക്കുക. 12 മുതല്‍ 2.30 വരെയാണ് ഭക്ഷണം നല്‍കുക. ഭക്ഷണം നല്‍കുന്ന ഹോട്ടലുകള്‍ക്ക് ഉപയോഗിച്ച കൂപ്പണുകളുടെ എണ്ണത്തിനനുസരിച്ച് എല്‍.എന്‍.ജി പെട്രോനെറ്റ് ഫൌണ്ടേഷന്റെ സാമൂഹിക പ്രതിബദ്ധത ഫണ്ടില്‍ നിന്ന് തുക നല്‍കും.
Leave a Comment