തിരുവനന്തപുരം: രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്നു 11നു മന്ത്രി സി.രവീന്ദ്രനാഥ് പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് സെക്രട്ടേറിയേറ്റിലാണ് ഫലപ്രഖ്യാപനം.
ഒന്നാം വര്‍ഷ പരീക്ഷകളുടെ ഫലപ്രഖ്യാപനം പിന്നീടുണ്ടാകും. രാവിലെ 11 മണിക്ക് മന്ത്രി ഔദ്യോഗികമായി ഫലപ്രഖ്യാപനം നടത്തിയതിന് ശേഷം വിവിധ വെബ്സൈറ്റുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഫലമറിയാനാകും.
പരീക്ഷാഫലമറിയാന്‍ ഇത്തവണ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് പിന്നാലെ പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ ഫലമറിയാം. പുറമേ മറ്റ് വെബ്സൈറ്റുകളിലൂടെയും വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ്ടു, വിഎച്ച്എസ്ഇ ഫലമറിയാനാവും.
പ്രഖ്യാപനത്തിനുശേഷം www.kerala.gov.in
www.keralaresults.nic.in
www.dhsekerala.gov.in
www.results.itschool.gov.in
www.cdit.org
www.examresults.kerala.gov.in
www.prd.kerala.gov.in
www.results.nic.in
www.educationkerala.gov.in എന്നീ വബ്സൈറ്റുകളിലും PRD live, Saphalam 2018, iExaMS മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഫലം ലഭിക്കും.
സ്‌കോര്‍ഷീറ്റുകളുടെ പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Leave a Comment