അഭിനയിക്കുന്നതിനിടെ നടി പാമ്പ് കടിയേറ്റ് മരിച്ചു!!! വിഷമിറക്കാന്‍ സഹനടി ദുര്‍മന്ത്രവാദം പരീക്ഷിച്ചെന്ന് റിപ്പോർട്ട്

ബംഗാള്‍ കലാരൂപമായ ജത്ര അവതരിപ്പിക്കുന്നതിനിടെ വേദിയില്‍ വച്ച് പാമ്പുകടിയേറ്റ് നടി മരിച്ചു. കാളിദാസി മൊണ്ഡല്‍ എന്ന വയോധികയാണ് മരിച്ചത്. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബറുണ്‍ഹാതിലാണു സംഭവം.

വേദിയില്‍ അഭിനയിക്കുന്നതിനിടെ കൈയ്യില്‍ പിടിച്ചിരുന്ന പാമ്പ് കാളിദാസിയെ കടിക്കുകയായിരുന്നു. പിന്നാലെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇവരെ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് പാമ്പിന്റെ വിഷമിറക്കുന്നതിനായി സഹനടി ദുര്‍മന്ത്രവാദം പരീക്ഷിച്ചിരുന്നെന്നും സൂചനയുണ്ട്.

പച്ചമരുന്നുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള ദുര്‍മന്ത്രവാദം പാമ്പ് കടിക്കുന്ന സമയങ്ങളില്‍ രക്ഷയാകുമെന്ന വിശ്വാസം പ്രദേശവാസികള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. സംഭവത്തില്‍ ആരും ഇതേവരെ പരാതി നല്‍കിയിട്ടില്ലെങ്കിലും വിഷയം അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

pathram desk 1:
Related Post
Leave a Comment