പാലക്കാട്: പഴനി ആയക്കുടിയില്‍ ലോറിയും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര് മരിച്ചു. കോരുത്തോട് സ്വദേശി ശശി, ഭാര്യ വിജയമ്മ (60), സുരേഷ് (52), ഭാര്യ രേഖ, മകന് മനു (27), സജിനി ബാബു, അഭിജിത് (14) എന്നിവരാണ് മരിച്ചത്. രാത്രി 12 മണിയോടെയായിരുന്നു അപകടം. തമിഴ്നാട് റജിസ്ട്രേഷനുള്ള ലോറിയും കേരളത്തില്‍ നിന്നുള്ള വാനും കൂട്ടിയിടിച്ചാണ് അപകടം. വാനിലുണ്ടായിരുന്നവരാണു മരിച്ചത്. പരുക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. പഴനിയിലേക്കു പോകുംവഴി ഇവര്‍ സഞ്ചരിച്ച വാന്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ആദിത്യന് (12) ആശുപത്രിയില്‍ ചികില്‍സയിലാണ്. പഴനിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നു പരുക്കേറ്റവരെ മധുരയിലെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു.
പഴനിയില്‍ ലോറിയും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം ഏഴ് ആയി
Similar Articles
താൽക്കാലികം മാത്രം, വേണ്ടിവന്നാൽ പോരാട്ടം തുടരും, വെടിനിർത്തലിനു പിന്നിൽ ലബനനിലും സിറിയയിലും ഇസ്രയേലിനുണ്ടായ സൈനിക വിജയം- നെതന്യാഹു
ടെൽഅവീവ്: ഇസ്രയേൽ- ഹമാസ് വെടിനിർത്തൽ താൽക്കാലികമാണെന്നും ആവശ്യമെങ്കിൽ പോരാട്ടം വീണ്ടും തുടരുമെന്ന മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ലബനനിലും സിറിയയിലും ഇസ്രയേലിനുണ്ടായ സൈനിക വിജയമാണ് ഹമാസിനെ വെടിനിർത്തലിന് പ്രേരിപ്പിച്ചതെന്നും ഇസ്രായേലിന് പോരാട്ടം...
പോളണ്ടിൽ മികച്ച ജോലിയും ഉയർന്ന ശമ്പളവും വാഗ്ദാനം ചെയ്ത് റഷ്യൻ കൂലിപ്പട്ടാളത്തിലേക്ക് മനുഷ്യക്കടത്ത്, മൂന്ന് മലയാളികൾ അറസ്റ്റിൽ, പ്രതികൾ ചെയ്തിരുന്നത് ഇങ്ങനെ: പോളണ്ടിലേക്കെന്നു പറഞ്ഞ് പണം കൈപ്പറ്റും, പിന്നീട് റഷ്യയിലേക്ക് ഓഫിസ്...
വടക്കാഞ്ചേരി: റഷ്യൻ കൂലിപ്പട്ടാളത്തിലേക്ക് മനുഷ്യക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ മൂന്നുപേർ അറസ്റ്റിൽ. തയ്യൂർ പാടത്ത് വീട്ടിൽ സിബി, എറണാകുളം സ്വദേശി സന്ദീപ്, ചാലക്കുടി സ്വദേശി സുമേഷ് ആന്റണി (സ്റ്റീവ് ആന്റണി) എന്നിവരെയാണ്...