മോദിയെ വിമര്‍ശിച്ചതിന്റെ പേരില്‍ തനിക്ക് അവസരങ്ങള്‍ നഷ്ടമായി; എന്തിനാണ് അമിത് ഷായെ ഭയക്കുന്നത്: പ്രകാശ് രാജ്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും വിമര്‍ശിക്കാന്‍ തുടങ്ങിയതോടെ തനിക്ക് ബോളിവുഡില്‍ നിന്നും അവസരങ്ങള്‍ നഷ്ടമായെന്ന് നടന്‍ പ്രകാശ് രാജ്. ഒക്ടോബറിലാണ് അവസാനമായി ബോളിവുഡില്‍ നിന്നും ഒരു ഓഫര്‍ ലഭിച്ചത്. പിന്നീട് ബോളിവുഡില്‍ നിന്നും അവസരം വന്നിട്ടില്ല. അതേസമയം ദക്ഷിണേന്ത്യയില്‍ നിന്നും സ്ഥിരമായി ഓഫറുകള്‍ വരുന്നുണ്ട്.

എന്തു കൊണ്ടാണ് അമിത് ഷായെ പേടിക്കുന്നത്. എനിക്ക് ഇത് മനസിലാക്കാന്‍ സാധിക്കുന്നില്ല. രാജ്യത്തിന് ഒരു നേതാവ് എന്ന നിലയില്‍ അമിത് ഷാ എന്തു സംഭാവന നല്‍കി. എന്തു പുരോഗമനാശയമാണ് അമിത് ഷാ മുന്നോട്ട് വയ്ക്കുന്നത്.

നാലു വര്‍ഷമായിട്ടും മോദി യാതൊരു വിധ വാഗ്ദാനങ്ങളും പാലിക്കുന്നില്ല. എതിര്‍ സ്വരങ്ങള്‍ വരുമ്പോള്‍ അവരെ ഹിന്ദു വിരുദ്ധരായി മുദ്രകുത്തും. ചില ചോദ്യങ്ങള്‍ ഗൗരി ലങ്കേശ് ചോദിച്ചിരുന്നു. ഈ പോരാട്ടത്തില്‍ അവര്‍ തനിച്ചാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗൗരി ലങ്കേശ് കഴിഞ്ഞ വര്‍ഷം കൊലപ്പെട്ട ശേഷമാണ് പ്രകാശ് രാജ് ബിജെപിക്കെതിരെ പ്രതികരിക്കാന്‍ തുടങ്ങിയത്. പിന്നീട് നിരന്തരം ബിജെപി ഭരണത്തിന്റെ വിമര്‍ശകനായി താരം മാറി

pathram desk 1:
Related Post
Leave a Comment