രാഹുല്‍ ഗാന്ധിയ്ക്ക് യുവ എം.എല്‍.എയുമായി മാഗല്യമെന്ന് സോഷ്യല്‍ മീഡിയ!!! മറുപടിയുമായി എം.എല്‍.എ അതിഥി

ലഖ്നൗ: ഒത്തിരി നാളുകളായി കേള്‍ക്കുന്ന ഒന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിവാഹ വാര്‍ത്ത. കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിവാഹിതനാകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. റായ്ബറേലി എം.എല്‍.എ അതിഥി സിങ്ങാണ് വധുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാഹുലിന്റെയും അദിഥിയുടെയും ഫോട്ടോകളും സമൂഹമാധ്യമങ്ങളിലൂടെ കാട്ടുതീപോലെ പ്രചരിക്കുകയാണ്. മേയില്‍ തന്നെ വിവാഹമുണ്ടാകുമെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, വാര്‍ത്ത നിഷേധിച്ച് അദിഥി സിങ്ങ് തന്നെ രംഗത്ത് വന്നിരിക്കുകയാണിപ്പോള്‍. കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത്തരത്തില്‍ അഭ്യൂഹങ്ങളില്‍ പരസ്യമായി അതൃപ്തി അറിയിച്ചിരിക്കുകയാണ് അവര്‍.

രാഹുല്‍ തനിക്ക് മൂത്ത സഹോദരനെപ്പോലെയാണെന്നും. ഇത്തരം വാര്‍ത്ത തന്നെ ദുഖത്തിലാഴ്ത്തുന്നുവെന്നും. തന്റെ രാഖി സഹോദരനാണ് രാഹുല്‍ ഗാന്ധിയെന്നും അവര്‍ വ്യക്തമാക്കി.

രാഹുലിന്റെ സഹോദരി പ്രിയങ്കാ ഗാന്ധിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളായ അദിതി സിങ് 90,000 പരം വോട്ടിന്റെ മാര്‍ജിനിലാണ് റായ്ബറേലിയില്‍ നിന്നും വിജയിച്ചിരുന്നത്. അമേരിക്കയില്‍ നിന്നുള്ള ഡ്യൂക്ക് സര്‍വകലാശാലയില്‍ നിന്നും മാനേജ്മെന്റ് സ്റ്റഡീസില്‍ ബിരുദമുള്ള അദിതി നേരത്തെ അഞ്ചു തവണ റായ്ബറേലി എം.എല്‍.എയായിരുന്ന അഖിലേഷ് സിങ്ങിന്റെ മകളാണ്.

pathram desk 1:
Related Post
Leave a Comment