കോഴിക്കോട് കെട്ടിടനിര്‍മ്മാണത്തിനിടെ മണ്ണിടിച്ചില്‍: എട്ടുപേരെ രക്ഷിച്ചു, തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനു സമീപം മണ്ണിടിഞ്ഞുവീണ് ഒന്പതുപേര്‍ മണ്ണിനടിയില്‍പ്പെട്ടു. എട്ടുപേരെ രക്ഷിച്ചു. ഒരാള്‍ ഇപ്പോഴും മണ്ണിനടിയിലാണ്. ഇവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു. ബിഹാര്‍ സ്വദേശികളാണ് ഇവരെന്നാണു സൂചന.

20 അടിയോളം താഴ്ചയുള്ള കുഴിയിലാണു തൊഴിലാളികള്‍ കുടുങ്ങിയത്. കെട്ടിട നിര്‍മാണം നടക്കുന്ന സ്ഥലത്തു ലിഫ്റ്റ് സ്ഥാപിക്കാന്‍ കുഴിച്ച കുഴിയിലേക്കാണ് മണ്ണിടിഞ്ഞു വീണതെന്നാണ് പ്രാഥമിക വിവരം. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു അപകടം.

Similar Articles

Comments

Advertismentspot_img

Most Popular