‘ഇടതുസര്‍ക്കാര്‍ ഇരകള്‍ക്കൊപ്പം’,വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട്ടില്‍ കോടിയേരി

തിരുവനന്തപുരം: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. ഇടതു സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമാണെന്ന് സന്ദര്‍ശന ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാതിരുന്നത് ബോധപൂര്‍വ്വമല്ലെന്നും കോടിയേരി പറഞ്ഞു.

വരാപ്പുഴയില്‍ സി.പി.എം സംഘടിപ്പിക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിന് മുമ്പാണ് കോടിയേരിയുടെ സന്ദര്‍ശനം. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്തത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കോടിയേരിയുടെ സന്ദര്‍ശനം.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് എറണാകുളത്ത് ഔദ്യോഗിക പരിപാടികളുണ്ടായിരുന്നു. പരിപാടികള്‍ക്കായി പിണറായി എത്തിയെങ്കിലും ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നില്ല. ഇത് വലിയ വിമര്‍ശനത്തിനും കാരണമായി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7