കണ്ണൂര്‍: സ്വകാര്യ ബസ് ജീവനക്കാര്‍ കെഎസ്ആര്‍ടിസി ബസ് യാത്രക്കാരനെ നടുറോഡിലിട്ടു മര്‍ദിച്ചു. പയ്യന്നൂരില്‍നിന്നു കണ്ണൂര്‍ ഭാഗത്തേക്കു വരികയായിരുന്ന മാധവി ബസിലെ ജീവനക്കാരാണു മുന്‍പിലുണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനെ മര്‍ദിച്ചത്. തളിപ്പറമ്പ് ബസ് സ്‌റ്റോപ്പില്‍ വച്ച് സ്വകാര്യ ബസ് ജീവനക്കാര്‍ കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുമായി തര്‍ക്കിച്ചതിനെ യാത്രക്കാരന്‍ ചോദ്യം ചെയ്തപ്പോഴായിരുന്നു മര്‍ദനം.
നാട്ടുകാര്‍ ഇടപെട്ടാണു സ്വകാര്യ ബസ് ജീവനക്കാരെ പിടിച്ചു മാറ്റിയത്. സമീപത്തു ഹോംഗാര്‍ഡുമാര്‍ ഉണ്ടായിട്ടും ഇടപെട്ടില്ലെന്നും പരാതിയുണ്ട്. അതേസമയം, പരാതി ലഭിക്കാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല. ഞായറാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം.
Leave a Comment