മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത് ലൈസന്‍സില്ലാത്ത റോ റോ ബോട്ട് സര്‍വീസ്

കൊച്ചി: കൊച്ചിയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി സര്‍വീസ് നടത്തിയ റോ റോ ബോട്ടിന് ലൈസന്‍സില്ല. ലൈസന്‍സ് ഇല്ലാത്തതിനെ തുടര്‍ന്ന് റോണ്‍ ഓണ്‍ റോള്‍ ഓഫ് സര്‍വീസ് നിര്‍ത്തിവെച്ചു. കൊച്ചിയില്‍ പോര്‍ട് ട്രസ്റ്റിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ഇല്ല.

ഇന്നലെയാണ് ഫോര്‍ട്ട്‌കൊച്ചി വൈപ്പിന്‍ റോറോ ജങ്കാര്‍ സര്‍വീസ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് റോറോ സര്‍വീസ് ആരംഭിക്കുന്നത്. കോര്‍പറേഷന്‍ വികസന ഫണ്ടില്‍ നിന്നു 15 കോടി രൂപ ചെലവിലാണു രണ്ടു റോറോ യാനങ്ങളും ജെട്ടികളും നിര്‍മിച്ചിട്ടുള്ളത്. വൈപ്പിന്‍ ഫോര്‍ട്ട് കൊച്ചി യാത്രയ്ക്കു റോഡ് മാര്‍ഗം 40 മിനിറ്റ് എടുക്കുമ്പോള്‍ റോറോ വഴി മൂന്നര മിനിറ്റു കൊണ്ടു ഫോര്‍ട്ട് കൊച്ചിയിലെത്താം. നാലു ലോറി, 12 കാറുകള്‍, 50 യാത്രക്കാര്‍ എന്നിവ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ് റോറോ ജങ്കാറിനുള്ളത്. എസ്പിവി രൂപീകരിക്കുന്നതു വരെ കെഎസ്‌ഐഎന്‍സിക്കാണു നടത്തിപ്പ് ചുമതല.

pathram:
Related Post
Leave a Comment