ആ ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ട് ഇന്ന് ഒരു വര്‍ഷം!!!

ഒരുകൊല്ലം മുമ്പ് വരെ സിനിമാ പ്രേമികള്‍ പരസ്പരം ചോദിച്ചിരുന്ന ചോദ്യമായിരിന്നു കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു? എന്നത്. എന്നാല്‍ 2017 ഏപ്രില്‍ 28 എസ്.എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ രണ്ടാംഭാഗം പുറത്തിറങ്ങിയതോടെ ചോദ്യത്തിനുള്ള ഉത്തരം ലഭിച്ചു.

ലോകമെമ്പാടും ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകള്‍ക്കു പുറമെ ചൈനയിലും, ജപ്പാനിലും, റഷ്യയിലും വരെയെത്തി ബാഹുബലിയുടെ പെരുമ. പ്രഭാസ്, അനുഷ്‌ക ഷെട്ടി, സത്യരാജ്, രമ്യാ കൃഷ്ണന്‍, നാസര്‍, റാണാ ദഗ്ഗുബാട്ടി എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം 1700 കോടിയിലേറെയാണ് ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്നു മാത്രം നേടിയത്.

റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളില്‍ എക്കാലത്തെയും മികച്ച കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചലച്ചിത്രം,ആയിരം കോടി ക്ലബ്ബില്‍ പ്രഥമാംഗത്വം കരസ്ഥമാക്കിയ ചലച്ചിത്രം എന്നീ ബഹുമതികള്‍ ഈ ബാഹുബലി 2 സ്വന്തമാക്കി. 2017ലെ അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരദാനച്ചടങ്ങില്‍ മികച്ച ജനപ്രിയ ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ഈ ചിത്രത്തിനു ലഭിച്ചു.

ചിത്രം ഹിറ്റായതോടെ പ്രഭാസും അനുഷ്‌കയും അവതരിപ്പിച്ച അമരേന്ദ്ര ബാഹുബലി-ദേവസേന എന്നീ കഥപാത്രങ്ങളും പ്രേക്ഷകരുടെ മനസില്‍ ഇടം നേടി. സ്‌ക്രീനില്‍ മാത്രമല്ല, യഥാര്‍ത്ഥ ജീവിതത്തിലും ഇരുവരും ഒന്നിച്ചുകാണണമെന്ന് ആരാധകര്‍ ആഗ്രഹിച്ചു. പ്രനുഷ്‌ക എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഹാഷ്ടാഗുകള്‍ വരെ എത്തി. എന്നാല്‍ തങ്ങള്‍ പ്രണയത്തിലല്ല, സുഹൃത്തുക്കള്‍ മാത്രമാണെന്ന് ഇരുവരും ആവര്‍ത്തിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular