ബ്രോക്കോളിയുടെ ആരോഗ്യ ഗുണങ്ങള്‍

പച്ചക്കറികളും പഴങ്ങളും ശരീരത്തിന് ഏറെ ഗുണം തരുന്നതാണെന്ന് എല്ലാവര്‍ക്കും അറിയാം. പച്ചക്കറിയില്‍ തന്നെ ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യത്തിനും ഏറെ സഹായകമായ ഒരു പച്ചക്കറിയാണ് ബ്രോക്കോളി . ബ്രോക്കോളി കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ നോക്കാം.
ശരീരത്തിന് ആവശ്യമുള്ള ഏറെ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി . ഇരുമ്പിന്റെ കാര്യത്തിലെന്നു മാത്രമല്ല, മറ്റു ധാതുക്കളുടെയും പോഷകങ്ങളുടെയും കാര്യത്തിലും ഏറെ മുന്നിലാണ്. ബ്രോക്കോളി ഒരികളും ഒഴിവാക്കരുതെന്ന് പറയുന്നതെന്നു കാരണം നോക്കാം.
ബ്രോക്കോളിയില്‍ ഉയര്‍ന്ന അളവിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനത്തിന് ഏറെ സഹായകമാണ്. ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കി ശരീരത്തെ ശുദ്ധമാക്കുന്നു. മലശോധന ശരിയാക്കാനും ഇത് നല്ലതാണ്. നാരുകളുടെ കലവറയാണ് ബ്രോക്കോളി. അതിനാല്‍, ശരീരഭാരം കുറയ്ക്കുന്നതിനും അമിതമാകാതെ പ്രതിരോധിക്കുന്നതിനും ബ്രോക്കോളി സഹായിക്കും.
കൂടാതെ രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിനെ അതിവേഗം അലിയിച്ചു കളയാന്‍ ബ്രോക്കോളിക്ക് സാധിക്കും. ഇതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടും. ഇതിലുള്ള Thioredoxin എന്നഘടകമാണ് ഹൃദയത്തിന്റെ പേശികളെ സംരക്ഷിക്കാന്‍ സഹായിക്കുന്നത്. രക്തസമ്മര്‍ദം കുറയ്ക്കാനും ബ്രോക്കോളി ഉത്തമം.
ഇതിലടങ്ങിയിരിക്കുന്ന ഗ്ലൂക്കോറഫാനിന്‍ എന്ന ഘടകമാണ് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായമാകുന്നത്. ബ്രോക്കോളി അടക്കം ചുരുക്കം ചില പച്ചക്കറികളില്‍ മാത്രമാണ് ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular