കത്വ സംഭവത്തിന്റെ തനിയാവര്‍ത്തനം: പശുക്കളെ മേയ്ക്കാനെത്തിയ ഏഴു വയസുകാരിയെ പൂജാരി ക്ഷേത്രത്തില്‍ വച്ച് പീഡിപ്പിച്ചു

അജ്മീര്‍: കശ്മീരില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന്റെ ഞെട്ടല്‍ മാറും മുമ്പേ രാജസ്ഥാനില്‍ ഏഴുവയസുകാരിക്കെതിരെ ക്രൂര പീഡനം. രാജസ്ഥാനില്‍ അജ്മീറിലെ കാളിചന്ദ് ഹനുമാന്‍ ക്ഷേത്രത്തില്‍ ഏഴു വയസുകാരിയെ പൂജാരി ക്രൂരമായി പീഡിപ്പിച്ചു. സംഭവത്തില്‍ നാല്‍പത്തിഎട്ടുകാരനായ സ്വാമി ശിവാനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു

ക്ഷേത്രത്തിന് സമീപമുള്ള കല്യാണപുര കുന്നിന് സമീപത്ത് കന്നുകാലികളെ പുല്ലുതീറ്റിക്കാന്‍ കൊണ്ടുവന്നതായിരുന്നു പെണ്‍കുട്ടി. കുട്ടിയെ അവിടെനിന്നും നുണകള്‍ പറഞ്ഞാണ് പൂജാരി ക്ഷേത്രത്തിനകത്തേക്ക് കൊണ്ടുപോയത്. കുട്ടിയെ കാണാതാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ പിതാവാണ് ക്ഷേത്രത്തില്‍ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

പോക്സോ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നിട്ടും കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്ക് കുറവില്ല എന്നത് നിയമവ്യവസ്ഥിതിയ്ക്കും ഭരണകൂടത്തിനും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. കുട്ടികള്‍ക്കെ തടയാനുള്ള നിയമയായ പോക്സോയില്‍ ഭേദഗതി വരുത്തിയ ഓര്‍ഡിനന്‍സ് രാഷ്ട്രപതി ഒപ്പുവെച്ചിരുന്നു.

പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് വധശിക്ഷ നടപ്പിലാക്കുന്നതിനാണ് നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നിട്ടുള്ളത്. കശ്മീരിലെ കത്വയില്‍ കാലികളെ മേയ്ക്കാന്‍ പോയ എട്ടു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നു തള്ളിയത് രാജ്യത്തെ ഞെട്ടിച്ചിരുന്നു. അതിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പാണ് ക്ഷേത്രത്തില്‍ വച്ച് ഇതേ സാഹചര്യത്തിലെത്തിയ പെണ്‍കുട്ടിയെ പൂജാരി തന്നെ പീഡിപ്പിക്കുന്നത്.

pathram desk 1:
Related Post
Leave a Comment