മോദിയും ഷീ ജിന്‍പിങ്ങും ഒരു ദിവസത്തിനിടെ ആറ് തവണ ഇണചേരും!!! തലക്കെട്ടില്‍ അബന്ധം പിണഞ്ഞ് ടൈംസ് ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദര്‍ശനം സംബന്ധിച്ച് നല്‍കിയ വാര്‍ത്തയില്‍ ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തിന് അബദ്ധം പിണഞ്ഞു. മോദിയും ഷീ ജിന്‍പിങും തമ്മില്‍ ഒരു ദിവസത്തിനിടെ ആറ് തവണ കൂടിക്കാഴ്ച്ച നടത്തുമെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചു വന്നപ്പോള്‍ മോദിയും ഷീ ജിന്‍പിങ്ങും 24 മണിക്കൂറിനിടെ ആറ് തവണ ഇണചേരുമെന്ന് ആയിപ്പോയി.

ടൈംസ് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റില്‍ ഈ വാര്‍ത്ത തിരുത്തിയിട്ടുണ്ടെങ്കിലും പത്രത്തില്‍ അച്ചടിച്ചു വന്നതിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

ഉഭയകക്ഷി ബന്ധങ്ങള്‍, ആഗോള പ്രശ്നങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് ഇരുനേതാക്കളും കൂടിക്കാഴ്ച്ച തീരുമാനിച്ചിരിക്കുന്നത്. ഇരുനേതാക്കളും മുഖാമുഖം കൂടിക്കാഴ്ച്ച നടത്തുന്നത് കൂടാതെ ഇരുരാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളെയും ഉള്‍പ്പെടുത്തി യോഗങ്ങള്‍ നടത്തുന്നുണ്ട്.

pathram desk 1:
Leave a Comment