വിദേശവനിത ലിഗയുടെ മരണത്തില്‍ ദുരൂഹതയേറുന്നു…വെളിപ്പെടുത്തലുമായി ഡോക്ടര്‍

തിരുവനന്തപുരം: വിദേശവനിത ലിഗയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. ലിഗയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത ഇല്ലായിരുന്നെന്ന് ലിഗയെ ചികിത്സിച്ച ഡോക്ടര്‍ വെളിപ്പെടുത്തി.
ഫെബ്രുവരി 21നാണ് പോത്തന്‍കോട് ധര്‍മ്മാ ആയുര്‍വേദ റിസോര്‍ട്ടില്‍ ലിഗ മാനസിക നൈരാശ്യത്തിന് ചികിത്സയ്‌ക്കെത്തുന്നത്. അവരുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയില്ലായിരുന്നെന്നാണ് ലിഗയെ ചികിത്സിച്ച ഡോക്ടര്‍ ദിവ്യ പറയുന്നത്. ലിഗ റിസോര്‍ട്ടിന് പുറത്ത് പുകവലിക്കാന്‍ പോകുന്ന പതിവുണ്ടായിരുന്നു. കാണാതായ ദിവസം രാവിലെ ലിഗ യോഗാ സെഷനിലും പങ്കെടുത്തിരുന്നില്ല. മൂന്നാഴ്ച്ച ലിഗയ്ക്ക് ചികിത്സ നല്കിയെന്നും ഡോക്ടര്‍ പറഞ്ഞു.
അതേസമയം ലിഗയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായ ഓട്ടോറിക്ഷ െ്രെഡവര്‍ രംഗത്ത് വന്നിരുന്നു. ഓട്ടോയില്‍ കയറുമ്പോള്‍ ലിഗ കമ്പിളി ധരിച്ചിരുന്നില്ലെന്നും യാത്രയ്ക്കിടെ സിഗരറ്റ് വലിക്കുന്നുണ്ടായിരുന്നുവെന്നും െ്രെഡവര്‍ ഷാജി പറയുന്നു.
നീല ടീഷര്‍ട്ടും ഇറക്കം കുറഞ്ഞ പാന്റുമായിരുന്നു അവരുടെ വേഷം. ജാക്കറ്റൊന്നും ധരിച്ചിരുന്നില്ല. മരുതുംമൂടു നിന്നും കോവളം ഗ്രോവ് ബീച്ചു വരെയാണ് ലിഗയുമായി പോയതെന്നും ഷാജി പറയുന്നു. സാധനങ്ങള്‍ ഒന്നും തന്നെ അവരുടെ കയ്യില്‍ ഉണ്ടായിരുന്നില്ല. 750 രൂപയുടെ യാത്രയ്ക്ക് 800 രൂപ തന്നു. 50 രൂപ തിരികെ നല്‍കിയപ്പോള്‍ കയ്യില്‍ വെച്ചുകൊള്ളാന്‍ ആംഗ്യം കാണിച്ചു.
ഷാജി ലിഗയുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹത്തിലുള്ള ജാക്കറ്റ് ലിഗയുടേതല്ലെന്നും തനിക്ക് തന്ന 800 രൂപയല്ലാതെ പുതിയ ജാക്കറ്റ് വാങ്ങാന്‍ മറ്റ് പൈസയൊന്നും അവരുടെ കയ്യില്‍ ഉണ്ടായിരുന്നില്ലെന്നും ഷാജി കൂട്ടിച്ചേര്‍ത്തു. ലിഗയെ ഇറക്കി തിരികെ സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് ഇവരെ തിരക്കി റിസോര്‍ട്ടില്‍ നിന്നും ആള്‍ വന്നിരുന്നുവെന്നും ഇവര്‍ സുഖമില്ലാത്ത സ്ത്രീയാണെന്നും അറിയാന്‍ കഴിഞ്ഞതെന്നും ഷാജി പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7