ഗെയില്‍ കൊടുംക്കാറ്റില്‍ കടപുഴകി കൊല്‍ക്കത്ത, പഞ്ചാബിന് ഒമ്പത് വിക്കറ്റ് ജയം

കൊല്‍ക്കത്ത: മഴയും ക്രിസ് ഗെയിലും കളിച്ച കളിയില്‍ കൊല്‍ക്കത്തയെ ഒമ്പത് വിക്കറ്റിന് കീഴടക്കിയ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് വിജയം. ഇതോടെ പഞ്ചാബ് ഐ.പി.എല്‍ പോയിന്റ് നിലയില്‍ ഒന്നാമതെത്തി. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഉയര്‍ത്തിയ 192 റണ്‍സിന്റെ വിജയലക്ഷ്യം ഡെക്ക്വര്‍ത്ത് ലൂയീസ് നിയമപ്രകാരം പഞ്ചാബ് മറികടന്നു. പുറത്താകാതെ 38 പന്തില്‍ നിന്നും 62 റണ്‍സ് നേടിയ ക്രിസ് ഗെയിലാണ് വിജയശില്‍പി.?ലോകേഷ് രാഹുല്‍ 60 റണ്‍സ് നേടി.

നേരത്തേ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിലാണ് കൊല്‍ക്കത്ത 191 റണ്‍സ് നേടിയത്. 41 പന്തില്‍ 74 റണ്‍സെടുത്ത ക്രിസ് ലിന്നിന്റെ മികവിലാണ് കൊല്‍ക്കത്ത മികച്ച ടോട്ടല്‍ നേടിയത്. റോബിന്‍ ഉത്തപ്പ 34 റണ്‍സെടുത്തു. ദിനേഷ് കാര്‍ത്തിക് 28 പന്തില്‍ 43 റണ്‍സെടുത്തു.

10 ഓവറിന് മുകളില്‍ ഗെയ്ല്‍ ക്രീസില്‍ തുടര്‍ന്നാല്‍ വിജയിക്കാന്‍ കഴിയുമെന്നാണ് പഞ്ചാബിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ മത്സരത്തിലാണ് ഗെയ്ല്‍ ഐപിഎലിലെ ആദ്യ സെഞ്ചുറി നേടിയത്. തന്നെ കിംഗ് ഇലവന്‍ പഞ്ചാബിന്റെ ഭാഗമാക്കിയതിലൂടെ വീരേന്ദ്ര സെവാഗ് രക്ഷിച്ചത് ഐപിഎല്ലിനെ യെന്ന് വെസ്റ്റിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്സ്മാന്‍ ക്രിസ് ഗെയ്ല്‍ പറഞ്ഞിരുന്നു. മൂന്നാം മത്സരത്തില്‍ ഐപിഎല്‍ ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ മൂന്നാമത് എത്തിയ ഗെയ്ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ 63 പന്തുകളില്‍ 104 റണ്‍സ് അടിച്ചു.

pathram desk 2:
Related Post
Leave a Comment