ശ്രേയാ ഘോഷ്വാലിന്റെ മധുരശബ്ദം, മമ്മൂട്ടിയുടെ അങ്കിളിലെ ആദ്യഗാനം പുറത്ത്

കൊച്ചി:ജോയ് മാത്യുവും മമ്മൂട്ടിയും ഒരുമിച്ചെത്തുന്ന അങ്കിളിലെ ആദ്യ ഗാനം എത്തി. ‘ഈറന്‍ മാറും’ എന്ന ഗാനം ശ്രേയാ ഘോഷ്വാലിന്റെ ശബ്ദത്തില്‍ അതിമനോഹരമായിട്ടുണ്ട്. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി തന്നെയാണ് ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ ഗാനം പുറത്തുവിട്ടത്.റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ജോയ് മാത്യവിന്റെ തിരക്കഥയില്‍ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രം ഏപ്രില്‍ 27ന് തീയറ്ററുകളിലെത്തുമെന്നാണ് വ്യക്തമാകുന്നത്.

സാമൂഹ്യ പ്രാധാന്യമുള്ള വിഷയമാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. 42 ദിവസത്തെ ചിത്രീകരണത്തിന് ശേഷമാണ് സിനിമ പൂര്‍ത്തിയാക്കിയത്. വയനാട്ടിലും കോഴിക്കോടുമായാണ് പ്രധാന ഭാഗങ്ങളും ചിത്രീകരിച്ചത്.

pathram desk 2:
Related Post
Leave a Comment