സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ നേരത്തെയും നടന്നിരുന്നു, ഇപ്പോള്‍ കുടുതല്‍ പബ്ലിസിറ്റി കിട്ടുന്നു; വിവാദ പ്രസ്താവനയുമായി ഹേമമാലിനി

ലഖ്‌നൗ: രാജ്യത്തെ നടക്കിയ കഠ്വ, ഉന്നാവോ സംഭവങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെ വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.പിയും നടിയുമായ ഹേമമാലിനി. രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ നേരത്തെയും നടന്നിരുന്നെന്നും ഇപ്പോള്‍ മുമ്പില്ലാത്ത വിധം പബ്ലിസിറ്റി ഇത്തരം വാര്‍ത്തകള്‍ക്ക് ലഭിക്കുന്നെന്നും അവര്‍ പറഞ്ഞു.

വാര്‍ത്താ എജന്‍സിയായ എ.എന്‍.ഐക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു എം.പിയുടെ പരാമര്‍ശം. അതിക്രമങ്ങള്‍ക്ക് ഇപ്പോള്‍ വലിയ പ്രചരണമാണ് കിട്ടുന്നത്. മുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിരുന്നു, പക്ഷെ ആരും അറിഞ്ഞില്ലെന്ന് മാത്രം, ഇത്തരം കേസുകള്‍ക്ക് ലഭിക്കുന്ന പബ്ലിസിറ്റിയാണ് അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും ഹേമമാലിനി പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കരുത്. സര്‍ക്കാര്‍ ഇതിനെതിരെ മുന്‍ കരുതല്‍ എടുക്കുകയും ഇതിന് പരിഹാരം കണ്ടെത്തുകയും ചെയ്യും. ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന്റെ പ്രതിച്ഛായക്ക് തന്നെ കോട്ടമുണ്ടാക്കുന്നുണ്ടെന്നും എം.പി പറഞ്ഞു.’ഇന്ത്യയുടെ തലസ്ഥാനം ലണ്ടനിലേക്കോ ന്യൂയോര്‍ക്കിലേക്കോ ടോക്യോയിലേക്കോ മാറ്റണം’; ഇന്ത്യയില്‍ മോദി ‘മൗനി ബാബ’; രൂക്ഷ പരിഹാസവുമായി ശിവസേന

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7