ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത് ആളുമാറി തന്നെ!!! സ്ഥിരീകരണവുമായി അന്വേഷണ സംഘം

കൊച്ചി: ശ്രീജിത്തിനെ ആളുമാറി തന്നെയാണ് കസ്റ്റഡിയിലെടുത്തതെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ശ്രീജിത്തിനെ പൊലീസ് പിടിച്ചത്. വാസുദേവന്റെ സഹോദരന്‍ ഗണേശനാണ് തെറ്റായ വിവരം നല്‍കിയത്. കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥര്‍ക്ക് സ്ഥലപരിചയം ഉണ്ടായിരുന്നില്ല. ആക്രമണം നടക്കുമ്പോള്‍ ശ്രീജിത്ത് സ്വന്തം വീട്ടിലായിരുന്നെന്ന് സഹോദരനും മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചു. 5 ഡോക്ടര്‍മാരാണ് മെഡിക്കല്‍ സംഘത്തിലുള്ളത്. ശ്രീജിത്തിന് എങ്ങനെയൊക്കെ മര്‍ദ്ദനമേറ്റെന്ന് കണ്ടെത്താനാണ് ശ്രമം. ശ്രീജിത്തിന്റെ കൂട്ടുപ്രതികളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

ഈ ആവശ്യമുന്നയിച്ചു പ്രത്യേകാന്വേഷണ സംഘം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് കത്തു നല്‍കിയിരുന്നു. ശ്രീജിത്തിന്റെ മൃതദേഹത്തിലും ആന്തരികാവയവങ്ങളിലും കണ്ടെത്തിയ ക്ഷതങ്ങളും പരിക്കുകളും വിശകലനം ചെയ്യാന്‍ വിവിധ വിഭാഗങ്ങളില്‍ വിദഗ്ധരായ അഞ്ചു ഡോക്ടര്‍മാരടങ്ങുന്ന ബോര്‍ഡ് രൂപീകരിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം.

pathram desk 1:
Related Post
Leave a Comment