ന്യൂഡല്‍ഹി: തന്റെ ജീവനു ഭീഷണിയുണ്ടെന്ന് കത്‌വ പെണ്‍കുട്ടിക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷക ദീപിക സിങ് രജാവത്ത്. തന്നെ നിശബ്ദയാക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. ഇക്കാര്യം സുപ്രീംകോടതിയില്‍ അറിയിക്കും. താന്‍ പീഡനത്തിന് ഇരയാകുന്നതിനോ കൊല്ലപ്പെടുന്നതിനോ സാധ്യതയുണ്ട്. ഒരുപക്ഷേ കോടതിയില്‍ പ്രാക്ടീസ് ചെയ്യാനും അവര്‍ അനുവദിച്ചേക്കില്ലെന്നും ദീപിക പറയുന്നു.
ഹിന്ദു വിരുദ്ധയെന്നു മുദ്രകുത്തി സാമൂഹികമായി തന്നെ ഒറ്റപ്പെടുത്തിയിരിക്കുകയാണ്. എട്ടു വയസ്സുകാരിക്കു നീതി ഉറപ്പാക്കാന്‍ പോരാടുമെന്നും ദീപിക സിങ് കൂട്ടിച്ചേര്‍ത്തു.
അവള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരാകരുതെന്ന് ജമ്മു ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബി.എസ്.സലാതിയ ആവശ്യപ്പെട്ടിരുന്നു. ബാര്‍ അസോസിയേഷനിലെ അംഗമല്ല താനെന്ന് അവരോടു പറഞ്ഞു. അപ്പോള്‍ ഹാജരായാല്‍ എങ്ങനെയാണതു നിര്‍ത്തേണ്ടതെന്ന് തങ്ങള്‍ക്ക് അറിയാമെന്ന് സലാതിയ ഭീഷണിപ്പെടുത്തിയെന്നും ദീപീക പറയുന്നു.
Leave a Comment