വിഷുവിന് അടിപൊളി പായസം..(പഴപ്രഥമന്‍)

നമ്മള്‍ മലയാളികള്‍ക്ക് പായസം ഇല്ലാതെ എന്ത് ആഘോഷം. വിഷു അടുത്തെത്തികഴിഞ്ഞു. വിഷുവിന് സദ്യ തന്നെയാണ് പ്രധാനം. അപ്പോള്‍ പിന്നെ പായസത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ. മിക്കവരും എളുപ്പത്തിന് തയ്യാറാക്കുന്ന പായസ വിഭവങ്ങളാണ്. അടപ്രഥമന്‍, പാല്‍പായസം എന്നിവ. എന്നാല്‍ ഇത്തവണ ഒന്ന് മാറ്റി പിടിച്ചാലോ. പഴപ്രഥമന്‍ ആയാലോ? വളരെ ഈസിയായി എങ്ങനെ പഴപ്രഥമന്‍ ഉണ്ടാക്കാമെന്ന് നോക്കാം.

ചേരുവകള്‍

നേന്ത്രപ്പഴം 4 എണ്ണം
തേങ്ങ 2 എണ്ണം (പാല്‍ തയ്യാറാക്കുന്നതിന് വേണ്ടി)
ശര്‍ക്കര 400 ഗ്രാം
നെയ്യ് 200 ഗ്രാം
അണ്ടിപ്പരിപ്പ്, തേങ്ങക്കൊത്ത് ആവശ്യത്തിന്
ജീരകപ്പൊടി അര ടീസ്പൂണ്‍
ഏലയ്ക്കാപ്പൊടി അരടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

തൊലികളഞ്ഞ പഴം പുഴുങ്ങി മിക്‌സിയില്‍ അടിച്ചെടുക്കണം. അടികട്ടിയുള്ള ഉരുളിയില്‍ നെയ്യ് ഒഴിച്ച് പഴം അരച്ചത് ചേര്‍ത്ത് നല്ലപോലെ വരട്ടിയെടുക്കണം. ശേഷം ശര്‍ക്കര ഉരുക്കി അരിച്ചത് ചേര്‍ത്ത് ഇളക്കുക. ഈ കൂട്ട് നല്ലപോലെ യോജിച്ചുകഴിഞ്ഞാല്‍ തേങ്ങയുടെ രണ്ടാം പാല്‍ (4 കപ്പ്) ചേര്‍ക്കണം. കുറുകി വരുമ്പോള്‍ ഏലയ്ക്കാപ്പൊടിയും ജീരകപ്പൊടിയും ചേര്‍ത്ത് ഇളക്കുക. തുടര്‍ന്ന് ഒന്നാം പാല്‍ (ഒന്നരക്കപ്പ് )ചേര്‍ത്ത് തിളയ്ക്കും മുമ്പെ തീയണക്കാം. അല്പം നെയ്യില്‍ അണ്ടിപ്പരിപ്പും തേങ്ങാക്കൊത്തും വറുത്തെടുത്ത് ചേര്‍ക്കണം.

Similar Articles

Comments

Advertismentspot_img

Most Popular