ന്യൂഡല്‍ഹി: പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും പൊടിക്കാറ്റ്.ഇതേത്തുടര്‍ന്ന് ദൃശ്യത മങ്ങുകയും വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിടേണ്ടി വരികയും ചെയ്തു. കാല്‍നടയാത്രക്കാര്‍ അഭയസ്ഥാനം അന്വേഷിച്ച് ഓടുന്നതും കാണാമായിരുന്നു.
നിലവില്‍ നല്ല ചൂടാണ് ഡല്‍ഹിയില്‍. ചൂടിനല്‍പ്പം ശമനമുണ്ടാകുമെന്ന് റീജിയണല്‍ മെറ്റീരിയോളജിക്കല്‍ സെന്റര്‍ പ്രവചിച്ചതിനു പിന്നാലെയാണ് ഈ കാലാവസ്ഥാ മാറ്റം. ഡല്‍ഹിയില്‍ മഴയുണ്ടാവാന്‍ സാധ്യതയുണ്ടെന്നു പ്രവചനം ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ താപനില 2-3 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നിരുന്നു. ചൊവ്വാഴ്ച 36.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ഉയര്‍ന്ന താപനില. ഇത് സാധാരണ താപനിലയെക്കാള്‍ ഏഴു ഡിഗ്രി കൂടുതലാണ്. കുറഞ്ഞ താപനിലയാകട്ടെ 17.1 ഡിഗ്രി സെല്‍ഷ്യസ് ആണ് കാണിച്ചിരുന്നത്. ഇതും രണ്ടു ഡിഗ്രി കൂടുതല്‍ ആണ്.