സിബിഎസ്ഇ പന്ത്രണ്ടാംക്ലാസ് ചോദ്യപേപ്പര്‍ ചോര്‍ച്ച, പ്രതി അറസ്റ്റില്‍

ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരനായ വിക്കി അറസ്റ്റില്‍. ഡല്‍ഹി രാജേന്ദര്‍ നഗറിലാണ് വിക്കിയുടെ കോച്ചിംഗ് സെന്റര്‍. കണക്കും സാന്പത്തികശാസ്ത്രവും വിക്കി ഈ കോച്ചിംഗ് സെന്ററില്‍ പഠിപ്പിച്ചിരുന്നു.സിബിഎസ്ഇയുടെ പന്ത്രണ്ടാംക്ലാസിലെ സാന്പത്തികശാസ്ത്രത്തിന്റെയും പത്താംക്ലാസിലെ കണക്ക് പരീക്ഷയുടെയും ചോദ്യപേപ്പറുകളാണ് ചോര്‍ന്നത്. ഇതേതുടര്‍ന്നു പരീക്ഷകള്‍ റദ്ദാക്കിയിരുന്നു. ഇതോടെ 28 ലക്ഷം വിദ്യാര്‍ഥികള്‍ വീണ്ടും പരീക്ഷയെഴുതേണ്ടിവരും.

കേരളത്തിലടക്കം എല്ലാ സംസ്ഥാനങ്ങളിലും പരീക്ഷ നടന്നെങ്കിലും ഡല്‍ഹിയിലും മറ്റു ചില മേഖലകളിലുമാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച നടന്ന പത്താം ക്ലാസിലെ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ഡല്‍ഹിയിലെ ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ക്ക് ചൊവ്വാഴ്ച രാത്രിയോടെ കിട്ടിയിരുന്നു. തിങ്കളാഴ്ചയാണ് പന്ത്രണ്ടാം ക്ലാസിലെ സാന്പത്തികശാസ്ത്രം പരീക്ഷ നടന്നത്. അന്നുതന്നെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ചോദ്യപേപ്പര്‍ ചോര്‍ന്നതായി പരാതിപ്പെട്ടിരന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7