വീണ്ടും നിരാഹാര സമരവുമായി അണ്ണാ ഹസാരെ

ന്യൂഡല്‍ഹി: ഏഴു വര്‍ഷത്തിന് ശേഷം വീണ്ടും അഴിമതി വിരുദ്ധ സമരത്തിന് തുടക്കം കുറിച്ച് ഗാന്ധിയന്‍ അണ്ണാ ഹസാരെ. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം ആരംഭിച്ച നിരാഹാര സമരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചു.കേന്ദ്രത്തില്‍ ലോക്പാലിനെയും സംസ്ഥാനങ്ങളില്‍ ലോകായുക്തയെയും നിയമിക്കണമെന്നാവശ്യപ്പെട്ടാണ് അണ്ണാ ഹസാനെ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. കൂടാതെ, കര്‍ഷക പ്രതിസന്ധിയും സമരത്തിനു മുന്നിലുണ്ട്.

”കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഞാന്‍ മോദിക്ക് 43 കത്തുകള്‍ എഴുതി. പക്ഷെ, ഒരു മറുപടി പോലും ലഭിച്ചില്ല. രാജ്യത്തെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. അവര്‍ക്ക് ഉല്‍പന്നത്തിന് സര്‍ക്കാര്‍ വില നല്‍കുന്നില്ല”- അണ്ണാ ഹസാരെ പറഞ്ഞു.2011 ലെ അഴിമതി വിരുദ്ധ സമരം നടത്തിയ രാംലീല മൈതാനിയില്‍ തന്നെയാണ് ഇപ്രാവശ്യവും സമരം.സര്‍ക്കാരിനു മുന്നില്‍ ചര്‍ച്ചയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ശക്തമായ പദ്ധതി ഉണ്ടാവുന്നതു വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7