വിവാഹത്തലേന്ന് മകളെ അച്ഛന്‍ കുത്തിക്കൊന്നു; സംഭവം മലപ്പുറത്ത്

മലപ്പുറം: അരീക്കോട് 22കാരിയെ അച്ഛന്‍ കുത്തിക്കൊന്നു. മലപ്പുറം പത്തനാപുരം സ്വദേശിനിയായ ആതിരയെയാണ് അച്ഛന്‍ രാജന്‍ കുത്തിക്കൊന്നത്.ആതിര ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇരുവരും നാളെ വിവാഹിതരാവാന്‍ തീരുമാനിച്ചിരുന്നു. അച്ഛന്റെ പൂര്‍ണ്ണ സമ്മതത്തോടെയയായിരുന്നില്ല വിവാഹം. ഇതുമായി ബന്ധപ്പെട്ട് വീട്ടില്‍ വെച്ചുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

വാക്കു തര്‍ക്കത്തിനിടെ കയ്യില്‍ കരുതിയിരുന്ന കത്തിയുമായി രാജന്‍ മകളെ കുത്തിക്കൊല്ലുകയായിരുന്നു. രാജനെ പോലീസ് അറസ്റ്റ് ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7