ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനം തിരുവനന്തപുരത്ത്‌ നടത്തും; സച്ചിന്‍ ടെന്‍ഡുല്‍ക്കറിനു വിക്കറ്റ് തയാറാക്കാന്‍ അറിയില്ലെന്നു കെസിഎ

തിരുവനന്തപുരം: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മല്‍സരം തിരുവനന്തപുരത്തു നടത്താന്‍ തീരുമാനമായി. കെസിഎ കായികമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണു തീരുമാനം. മന്ത്രിയുടെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനമെന്നും ഇതു താല്‍ക്കാലികമാണെന്നും കൊച്ചിയില്‍ ഇനിയും മല്‍സരം നടത്തുമെന്നും കെസിഎ അറിയിച്ചു. ശനിയാഴ്ച ചേരുന്ന കെസിഎ ജനറല്‍ ബോഡി യോഗത്തിലാവും അന്തിമ തീരുമാനം എടുക്കുക. നവംബര്‍ ഒന്നിനാണ് മല്‍സരം.
അതേസമയം, ക്രിക്കറ്റ് തിരുവനന്തപുരത്തു നടത്തണമെന്ന് അഭിപ്രായപ്പെട്ട സച്ചിന്‍ ടെന്‍ഡുല്‍ക്കറിനു വിക്കറ്റ് തയാറാക്കാന്‍ അറിയില്ലെന്നു കെസിഎ സെക്രട്ടറി പറഞ്ഞു. കൊച്ചിയില്‍ ഫുട്‌ബോള്‍ മതിയെന്ന സച്ചിന്റെ നിലപാട് ബ്ലാസ്‌റ്റേസ് ഉടമയായതുകൊണ്ടാണ്. ഫുട്‌ബോള്‍ ടര്‍ഫ് തകര്‍ക്കുമെന്ന വാദം ക്രിക്കറ്റ് പിച്ച് ഇല്ലാതാക്കിയ സംഭവത്തിലും ബാധകമെന്നും സെക്രട്ടറി വ്യക്തമാക്കി.

pathram:
Related Post
Leave a Comment