അരിശം തീര്‍ക്കാന്‍ ബോളര്‍ ഫീല്‍ഡര്‍ക്ക് നേരെ പന്ത് വലിച്ചെറിഞ്ഞു,ദേഷം വന്ന ഫീല്‍ഡറും തിരിച്ചെറിഞ്ഞു; വീഡിയോ വൈറലാകുന്നു

ലാഹോര്‍: പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ (പിഎസ്എല്‍) മൂന്നാം സീസണില്‍ നാടകീയ നിമിഷങ്ങള്‍. ബുധനാഴ്ച ക്വറ്റ ഗ്ലാഡിയേറ്റേഴ്സും ലാഹോര്‍ ഖലന്ദറും തമ്മിലുളള മല്‍സരം നാടകീയമായ സംഭവങ്ങളിലൂടെ ശ്രദ്ധേയമായി. കളിയുടെ അവസാന നിമിഷം ലാഹോര്‍ വിജയത്തിലേക്ക് അടുക്കവെയാണ് സംഭവം. ബൗണ്ടറിക്ക് അടുത്തായി ഫീല്‍ഡ് ചെയ്യുകയായിരുന്ന യാസിര്‍ ഷായുടെ ശ്രദ്ധ കിട്ടാനായി സൊഹൈല്‍ ഖാന്‍ ചെയ്ത പ്രവൃത്തിയാണ് അല്‍പം കടന്നുപോയത്.

യാസിര്‍ നോക്കാതെ വന്നതോടെ ദേഷ്യപ്പെട്ട സൊഹൈല്‍ പന്ത് ശക്തമായി താരത്തിന് നേരെ എറിയുകയായിരുന്നു. ഇറങ്ങിപ്പോവുന്നതാണ് നല്ലതെന്നും സൊഹൈല്‍ യാസിറിനോട് പറഞ്ഞു. പന്ത് യാസിറിന്റെ തലയ്ക്ക് അടുത്തുകൂടെ കടന്ന് ബൗണ്ടറിയിലേക്ക് പോയി. സൊഹൈലിന്റെ പ്രവൃത്തിയോട് യാസിറും ശക്തമായി തിരിച്ചടിച്ചു. ദേഷ്യം വന്ന യാസിര്‍ പന്ത് ശക്തമായി തിരിച്ചെറിയുന്നതും വീഡിയോയില്‍ കാണാം. ന്യൂസിലന്‍ഡിന്റെ മുന്‍ നായകന്‍ ബ്രണ്ടന്‍ മക്കല്ലം ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

pathram desk 2:
Related Post
Leave a Comment