വിരാട് കോലിക്കൊപ്പമുള്ള അനുഷ്‌കയുടെ പുതിയ ചിത്രം തരംഗമാകുന്നു

വിരാട് കോലിക്കൊപ്പമുള്ള അനുഷ്‌കയുടെ പുതിയ ചിത്രം തരംഗമാകുന്നു. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത പുതിയ ചിത്രത്തിന് 20 ലക്ഷത്തിലേറെ ലൈക്കുകളാണ് മണിക്കൂറുകള്‍ക്കുള്ളില്‍ കിട്ടിയിരിക്കുന്നത്. പുതിയ സിനിമ പരിയുടെ റിലീസുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു അനുഷ്‌ക. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കോലിയെ കണ്ടതിന്റെ സന്തോഷമാണ് അനുഷ്‌ക ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ച്ചിരിക്കുന്നത്. 16 മണിക്കൂറിനുള്ളില്‍ 20 ലക്ഷത്തിലേറെ ലൈക്കുകളാണ് അനുഷ്‌കയുടെ ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇരുവരുടെയും ആരാധകര്‍ ആവേശത്തോടെയാണ് ചിത്രം ഏറ്റെടുത്തിരിക്കുന്നത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്.സി ഗോവയുടെ കളി കാണുന്നതിന് മുംബൈയിലേക്ക് പോയിരിക്കുകയായിരുന്നു കോലി. വിവാഹത്തിന് ശേഷം മുംബൈയിലെ ഒരു പുതിയ അപ്പാര്‍ട്ട്‌മെന്റിലേക്ക് ഇരുവരും താമസം മാറിയിരുന്നു.
ഡിസംബര്‍ 11 നായിരുന്നു അനുഷ്‌കയും കോലിയും വിവാഹിതരാകുന്നത്. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ഇറ്റലിയില്‍ വച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. സുഹൃത്തുക്കള്‍ക്കായി മുംബൈയിലും ചെന്നൈയിലും വിവാഹ സല്‍ക്കാരം നടത്തിയിരുന്നു.

pathram:
Related Post
Leave a Comment